വീണ്ടും ജീവൻ കവർന്ന് ഷിഗെല്ല; ചികിത്സയിലായിരുന്ന ഏഴു വയസ്സുകാരൻ മരിച്ചു

Jun 15, 2026 - 12:32
0
വീണ്ടും ജീവൻ കവർന്ന് ഷിഗെല്ല; ചികിത്സയിലായിരുന്ന ഏഴു വയസ്സുകാരൻ മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്ന ഏഴു വയസ്സുകാരൻ ആണ് മരിച്ചത്.  മലപ്പുറം പൂക്കോട്ടൂർ സ്വദേശിയാണ് മരിച്ചത്. ഇതോടുകൂടി ഈ വർഷം ഷിഗെല്ല ബാധിച്ച് മരിക്കുന്ന നാമത്തെ ആളാണ് ഇത്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്ക്കി ഷിഗെല്ല വളരെ കൂടുതലായി പകരുകയാണ്. 

ഈ വർഷം ജനുവരി മുതൽ സംസ്ഥാനത്ത് ഇതുവരെ 135 പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ഇതിൽ 68 കേസുകളും കോഴിക്കോട് ജില്ലയിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം, മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ഒരു വയസുകാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഷിഗെല്ലയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് മലപ്പുറം തിരൂരങ്ങാടിയിലെ ഒരു ഇളനീർ പാർലർ ഭക്ഷ്യസുരക്ഷാ വകുപ്പ് അടപ്പിച്ചു. തിരൂരങ്ങാടിയിലെ ‘കൊക്കോഗ്രീൻ’ സ്ഥാപനത്തിനെതിരെയാണ് നടപടി. രണ്ടാഴ്ച മുമ്പ് സ്പെഷ്യൽ സ്ക്വാഡ് ശേഖരിച്ച വെള്ളത്തിന്റെ സാമ്പിളിൽ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെതിനെ തുടർന്നാണ് നടപടി. ഷിഗെല്ല ബാധിച്ച് മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മലപ്പുറം ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User