ഇന്ത്യൻ ഷൂട്ടിംഗ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു; അന്ത്യം ഡൽഹയിലെ സ്വകാര്യ ആശുപത്രിയിൽ

ഇന്ത്യൻ ഷൂട്ടിംഗ് താരം മനു ഭാക്കറിന്റെ പരിശീലകനെന്ന നിലയിലും അദ്ദേഹം ശ്രദ്ധേയനായിരുന്നു.

Jun 12, 2026 - 11:53
0
ഇന്ത്യൻ ഷൂട്ടിംഗ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു; അന്ത്യം ഡൽഹയിലെ സ്വകാര്യ ആശുപത്രിയിൽ

ഡൽഹി: ഷൂട്ടിംഗ് രംഗത്ത് ഇന്ത്യയ്ക്ക് നിരവധി നേട്ടങ്ങൾ സമ്മാനിച്ച ജസ്പാൽ റാണ അന്തരിച്ചു. ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1994-ലെ ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗിൽ ഇന്ത്യയ്ക്കായി വ്യക്തിഗത  സ്വർണം നേടിയ ആദ്യ ഇന്ത്യൻ ഷൂട്ടറെന്ന നേട്ടത്തിന് ഉടമയായിരുന്നു അദ്ദേഹം. ഹിരോഷിമയിൽ നടന്ന ആ ഗെയിംസിൽ സ്വർണം നേടി ഇന്ത്യൻ ഷൂട്ടിംഗിന്റെ ചരിത്രത്തിൽ പുതിയ അധ്യായം കുറിക്കുകയായിരുന്നു ജസ്പാൽ റാണ. പാരിസ് ഒളിമ്പിക്സിൽ ഇന്ത്യൻ ടീമിന്റെ പരിശീലകനായും അദ്ദേഹം പ്രവർത്തിച്ചു. ഇന്ത്യൻ ഷൂട്ടിംഗ് താരം മനു ഭാക്കറിന്റെ പരിശീലകനെന്ന നിലയിലും അദ്ദേഹം ശ്രദ്ധേയനായിരുന്നു. നാല് പതിപ്പുകളിലായി കോമൺവെൽത്ത് ഗെയിംസ് മത്സരങ്ങളിൽ 9 സ്വർണം ഉൾപ്പെടെ 15 മെഡലുകൾ അദ്ദേഹം സ്വന്തമാക്കി. ചെറുപ്പത്തിൽ തന്നെ അർജുന അവാർഡും പത്മശ്രീയും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. മികച്ച പരിശീലകനുള്ള ദ്രോണാചാര്യ അവാർഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ ഇന്ത്യയ്ക്കായി വ്യക്തിഗത സ്വർണം നേടിയ ആദ്യ ഇന്ത്യൻ താരമാണ് ജസ്പാൽ റാണ

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User