വരുന്നു എംപുരാന്‍; പ്രഖ്യാപനം വൈകിട്ട് 

Aug 17, 2022 - 02:43
0
വരുന്നു എംപുരാന്‍; പ്രഖ്യാപനം വൈകിട്ട് 

മോഹന്‍ലാലിന്റേതായി ഇന്ന് എത്താനിരിക്കുന്ന വന്‍ പ്രഖ്യാപനം ദൃശ്യം 3 അല്ല, മറിച്ച് ലൂസിഫര്‍ രണ്ടാം ഭാഗമായ എമ്പുരാന്‍. ആന്റണി പെരുമ്പാവൂരും പൃഥ്വിരാജും മുരളി ഗോപിയും അടക്കമുള്ളവര്‍ എമ്പുരാന്‍ സംബന്ധിച്ച പുതിയ പ്രഖ്യാപനം ഇന്ന് വൈകിട്ട് ആണെന്ന് അറിയിച്ചിട്ടുണ്ട്. തങ്ങള്‍ മോഹന്‍ലാലിനൊപ്പം നില്‍ക്കുന്ന ചിത്രവും അവര്‍ പങ്കുവച്ചിട്ടുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ യുട്യൂബ് ചാനലിലൂടെ വൈകിട്ട് നാലിനാണ് പ്രഖ്യാപനം വരിക. മോഹന്‍ലാല്‍ നായകനാവുന്ന ഒരു വലിയ പ്രഖ്യാപനം ചിങ്ങം 1 ആയ ഇന്ന് ഉണ്ടാവുമെന്ന് ദിവസങ്ങള്‍ക്കു മുന്‍പേ സോഷ്യല്‍ മീഡിയയില്‍ പ്രചരണം ഉണ്ടായിരുന്നു. എന്നാല്‍ ഇത് ദൃശ്യം ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗമായിരിക്കും എന്ന തരത്തിലായിരുന്നു പ്രചരണം. 17ന് ഒരു പ്രഖ്യാപനം വരുന്ന കാര്യം സ്വാതന്ത്ര്യ ദിനത്തിലാണ് ആന്റണി പെരുമ്പാവൂര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User