മിൽമ പാലിന്റെ വില വർധനവ്; നാളെ മുതൽ പ്രാബല്യത്തിൽ; വർധിപ്പിച്ചത് 4 രൂപ
പാലിന് പുറമെ തൈരിനും വില വർദ്ധിച്ചിട്ടുണ്ട്. തൈരിന് കിലോയ്ക്ക് 10 രൂപയാണ് കൂട്ടിയിരിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിന്റെ വർധിപ്പിച്ച വില നാളെ മുതൽ പ്രാബല്യത്തിൽ വരും. ലിറ്ററിന് 4 രൂപയാണ് വർധപ്പിച്ചിരിക്കുന്നത്. പാല്‍ കവറുകളില്‍ പഴയ വിലയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പുതിയ വില പ്രിന്‍റ് ചെയ്യുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. ഒരുമാസം വരെ ഇതു തുടരുമെന്ന് മില്‍മ അറിയിച്ചു. പാലിന് പുറമെ തൈരിനും വില വർദ്ധിച്ചിട്ടുണ്ട്. തൈരിന് കിലോയ്ക്ക് 10 രൂപയാണ് കൂട്ടിയിരിക്കുന്നത്.
ക്ഷീരകര്‍ഷകരുടെ ചെലവ് വര്‍ധിച്ച സാഹചര്യത്തിലാണ് പാലിന്റെ വില കൂട്ടുന്നത്. ഇത്തരത്തിൽ പാലിന്റെ വില വർധിപ്പിക്കുമ്പോൾ മൊത്തം വര്‍ധനയുടെ 83.75% തുക (3.35 രൂപ) കര്‍ഷകര്‍ക്കു ലഭിക്കുമെന്നാണ് മില്‍മ അറിയിക്കുന്നത്. 2022 ലാണ് അവസാനമായി വില വർധിപ്പിച്ചത്. അന്ന് കൂടിയത് 6 രൂപയാണ്. പാലിനും തൈരിനും പുറമെ മറ്റ് പാൽ ഉല്പന്നങ്ങൾക്കും വില വർധിപ്പിക്കുവാൻ നീക്കം നടത്തുന്നുണ്ട് എന്നാണ് സൂചന.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)