അതിവേഗ റെയിൽ പാത യുക്തിഹീനം; അതിവേഗ പാതയ്‌ക്കെതിരെ കെ റെയിൽ വിരുദ്ധ ജനകീയ സമിതി

Jun 13, 2026 - 15:43
0
അതിവേഗ റെയിൽ പാത യുക്തിഹീനം; അതിവേഗ പാതയ്‌ക്കെതിരെ കെ റെയിൽ വിരുദ്ധ ജനകീയ സമിതി

കൊച്ചി: ഇ. ശ്രീധരൻ മുന്നോട്ട് വെച്ച അതിവേ​ഗ പാതയ്ക്കെതിരെ കെ റെയിൽ വിരുദ്ധ ജനകീയ സമിതി രംഗത്ത്. കേരളത്തിന്റെ ആവശ്യങ്ങൾക്ക് നിരക്കാത്ത പദ്ധതിയാണെന്നാണ് സമിതിയുടെ വിമർശനം. ശ്രീധരന്റേത് യുക്തിഹീനമായ പദ്ധതിയാണ്. അതിവേഗ റെയിലുകൾ പോലെ ഉള്ള ആഡംബരങ്ങൾ അല്ല മറിച്ച് ശ്വാസം മുട്ടാതെ യാത്രക്കാർക്ക് യാത്ര ചെയ്യാനുള്ള സൗകര്യം ആണ് ഒരുക്കേണ്ടതെന്നും സമിതി പറഞ്ഞു. സിഗ്നലിങ് സംവിധാനം മെച്ചപ്പെടുത്തണം. വേഗത പ്രശ്നം പരിഹരിക്കാൻ നിലവിലുള്ള റെയിൽവേയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തണമെന്നും ഇവർ പറഞ്ഞു. വിഷയത്തിൽ മുഖ്യമന്ത്രിയെ നേരിൽ കാണുമെന്നും സമിതി വ്യക്തമാക്കി. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User