സൈബാര്‍ സഖാക്കളുടെ ബഹിഷ്‌കരണം ഏറ്റോ? ; 'ന്നാ താന്‍ കേസ് കൊട്' ന്റെ ആദ്യദിന കളക്ഷന്‍ പുറത്ത് 

സൈബാര്‍ സഖാക്കളുടെ ബഹിഷ്‌കരണം ഏറ്റോ? ; 'ന്നാ താന്‍ കേസ് കൊട്' ന്റെ ആദ്യദിന കളക്ഷന്‍ പുറത്ത് 

കുഞ്ചാക്കോ ബോബന്‍ തീര്‍ത്തും വ്യത്യസ്തമായ വേഷത്തിലെത്തി തിയറ്ററുകളില്‍ ചിരിയുടെ മാലപ്പടക്കം തീര്‍ത്തിരിക്കുകയാണ് ന്ന താന്‍ കേസ കൊട് ....രണ്ടര മണിക്കൂറിലേറെ ഒട്ടും മുഷിയാത്തെ ചിരിച്ച് മറിയാനുള്ള വിഭവങ്ങളുമായിട്ടാണ് ന്ന താന്‍ കേസ് കൊട് രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്തിരിക്കുന്നത്...ഈ ചിത്രത്തിന്റെ പത്രപരസ്യവാചകം ഇതിനോടകം തന്നെ വിവാദമായി കഴിഞ്ഞു...എന്നാല്‍ ആ കുഴി വിവാദത്തിന് സിനിമയില്‍ ഏറെ പ്രാധാന്യമുണ്ടെന്ന് സിനിമ കാണുന്നവര്‍ക്ക് ബോധ്യമാകും...ഒരു കുഴിയില്‍ നിന്ന് തുടങ്ങുന്ന കേസും കൂട്ടവുമാണ് സിനിമയ്ക്ക് ആധാരം...കോടതി മുറികളും കേസുമെല്ലാം ആയി ആസ്വാദനത്തിന്റെ രസ ചരട്ട് പൊട്ടാതെ തന്നെ സിനിമ തിയറ്ററുകളിലെത്തിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് സാധിച്ചിട്ടുണ്ട്...കുഞ്ചാക്കോ ബോബന്റെ ദേവതൂതര്‍ പാടി പാട്ടിലെ ഡാന്‍സ് നേരത്തെ തന്നെ വൈറലായിരുന്നു...ബിഗ് സ്‌ക്രീനിലും കുഞ്ചാക്കോയുടെ വേറിട്ട പ്രകടനം തന്നെയാണ് ഈ സിനിമയുടെ ഹൈലൈറ്റ്...ചിത്രത്തില്‍ ഗായത്രി ശങ്കറാണ് നായിക. ഗായത്രി ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രമാണിത്. 'നടുവിലെ കൊഞ്ചം പക്കത്തെ കാണോം', 'സൂപ്പര്‍ ഡീലക്സ്'എന്നീ തമിഴ് ചിത്രങ്ങളില്‍ ആണ് ഗായത്രി ശങ്കര്‍ അഭിനയിച്ചിട്ടുള്ളത്. കാസര്‍ഗോഡ് നിവാസികളായ ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. സന്തോഷ് ടി കുരുവിളയും കുഞ്ചാക്കോ ബോബനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്....സംഗീതവും പശ്ചാത്തല സംഗീതവും എഡിറ്റിങ്ങുമെല്ലാം ഒന്നിനൊന്ന് മെച്ചമാണെന്ന് ഉറപ്പിച്ച് പറയാം...കുഞ്ചാക്കോയ്ക്ക് പുറമേ എടുത്ത് പറയേണ്ടത് ഒരുകൂട്ടം പുതുമഖങ്ങളുടെ അഭിനയമാണ്.....ആദ്യമായി സിനിമാ ക്യാമറയ്ക്ക് മുന്നിലെത്തിയതിന്റെ ആശങ്കകള്‍ ലവലേശമില്ലാതെയാണ് അഭിനേതാക്കള്‍ തങ്ങളുടെ കഥാപാത്രങ്ങള്‍ മനോഹരമാക്കിയത്...അവരുടെ പ്രകടനം സിനിമയെ വേറിട്ട തലങ്ങളിലേയ്ക്ക് എത്തിച്ചുവെന്നതില്‍ സംശമില്ല...ചുരുക്കി പറഞ്ഞാല്‍ തിയറ്ററില്‍തന്നെ പോയി കാണേണ്ട സിനിമ തന്നെയാണ് ന്ന താന്‍ കേസ കൊട്...
1.25 കോടി രൂപയാണ് ആദ്യ ദിനത്തില്‍ ചിത്രത്തിന്റെ കളക്ഷന്‍. വിവാദങ്ങള്‍ക്കിടയിലാണ് ചിത്രം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. 'തിയേറ്ററുകളിലേയ്ക്കുള്ള വഴിയില്‍ കുഴിയുണ്ട് എന്നാലും വന്നേക്കണേ' എന്ന പത്രപ്പരസ്യ വാചകമാണ് വിവാദത്തിന് വഴിവച്ചത്. റോഡിലെ കുഴി ചര്‍ച്ചയായിരിക്കുന്ന സാഹചര്യങ്ങള്‍ക്കിടെ വന്ന പത്രപ്പരസ്യത്തെ ഇടത് സൈബര്‍ വിങ്ങുകള്‍ രാഷ്ട്രീയ വത്കരിക്കുകയും ചിത്രം ബഹിഷ്‌ക്കരിക്കണമെന്ന ആഹ്വാനവുമായി രംഗത്ത് വരികയും ചെയ്തിരുന്നു.