വധശ്രമക്കേസിൽ ഒളിവിലായിരുന്ന ബിജെപി കൗൺസിലർ സുഗതൻ പിടിയിൽ; അറസ്റ്റ് ചെയ്യുന്നതിനിടെ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു

തിരുവനന്തപുരം വാഴോട്ടുകോണം വാർഡ് കൗൺസിലറായ സു​ഗതനെ അറസ്റ്റ് ചെയ്യുന്നതിനിടെ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു. സു​ഗതനെ പിടികൂടുന്നതിനിടെ അനുയായികൾ പൊലീസിനെ വളഞ്ഞു. തലസ്ഥാനത്ത് നാടകീയ രംഗങ്ങൾ.

Jun 10, 2026 - 06:32
Updated: 3 months ago
0
വധശ്രമക്കേസിൽ ഒളിവിലായിരുന്ന ബിജെപി കൗൺസിലർ സുഗതൻ പിടിയിൽ; അറസ്റ്റ് ചെയ്യുന്നതിനിടെ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു

തിരുവനന്തപുരം: വധശ്രമക്കേസിൽ ഒളിവിലായിരുന്ന തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർ സുഗതൻ പിടിയിലായി. വാഴോട്ടുകോണം വാർഡ് കൗൺസിലറായ സുഗതനെ അറസ്റ്റ് ചെയ്യുന്നതിനിടെ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു.

സുഗതനെ പിടികൂടാനെത്തിയ വട്ടിയൂർക്കാവ് പൊലീസ് സംഘത്തെ അനുയായികൾ വളഞ്ഞതോടെയാണ് സ്ഥിതി സംഘർഷഭരിതമായത്. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് സുരക്ഷിതമായി പ്രതിയെ കസ്റ്റഡിയിലെടുക്കുന്നതിനായി എസ്എച്ച്ഒ വിപിൻ സർവീസ് റിവോൾവർ ഉപയോഗിച്ച് ആകാശത്തേക്ക് വെടിയുതിർക്കുകയായിരുന്നുവെന്നാണ് വിവരം.

വധശ്രമക്കേസിലെ പ്രതിയായ സുഗതന് മുൻകൂർ ജാമ്യം നൽകാൻ ഹൈക്കോടതി വിസമ്മതിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ നിർദേശം നൽകിയിരുന്നെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല. ഇന്ന് വാഴോട്ടുകോണത്ത് എത്തിയെന്ന വിവരത്തെ തുടർന്നാണ് പൊലീസ് നടപടി. അറസ്റ്റ് ചെയ്ത സുഗതനെ സ്റ്റേഷനിലേക്ക് മാറ്റി. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

#Sugathan #BJP #Thiruvananthapuram #MurderAttemptCase #KeralaNews #BreakingNews #MediaGramam

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User