ലോകകപ്പ് മത്സരദിവസം മാത്രം അമേരിക്കയിൽ പ്രവേശനം; കളി കഴിഞ്ഞാൽ ഉടൻ മടങ്ങണം: ഇറാൻ ടീമിന് കർശന ഉപാധികളുമായി അമേരിക്ക

അമേരിക്കയും ഇറാനും തമ്മിൽ യുദ്ധസാഹചര്യം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരത്തിലുള കർശന ഉപാധികളുമായി അമേരിക്ക രംഗത്ത് എത്തിയത്.

Jun 08, 2026 - 11:07
0
ലോകകപ്പ് മത്സരദിവസം മാത്രം അമേരിക്കയിൽ പ്രവേശനം; കളി കഴിഞ്ഞാൽ ഉടൻ മടങ്ങണം: ഇറാൻ ടീമിന് കർശന ഉപാധികളുമായി അമേരിക്ക

മെക്സിക്കോ: 2026 ഫിഫ വേൾഡ് കപ്പ് മത്സരത്തോട് അനുബന്ധിച്ച് അമേരിക്കയിലെത്തിയ ഇറാൻ ദേശീയ ഫുട്‍ബോൾ ടീമിന് കർശന നിയന്ത്രണങ്ങളുമായി അമേരിക്ക. മത്സരദിവസം രാവിലെ മാത്രമേ ഇറാൻ ടീമിന് അമേരിക്കൻ മണ്ണിൽ പ്രവേശനം അനുവദിക്കൂ. മത്സരത്തിന്റെ അവസാന വിസിൽ മുഴങ്ങിയാൽ ഉടൻ തന്നെ രാജ്യം വിടണമെന്നും വ്യവസ്ഥയിൽ പറയുന്നു. നമുക്ക് രാവിലെ പ്രവേശിക്കാം, അതേ ദിവസം തന്നെ ഞങ്ങൾ പോകണം എന്നാണ് ഇതിനെക്കുറിച്ച് മെക്സിക്കോയിലെ ഇറാൻ അംബാസഡർ അബോൾഫാസൽ പസന്ദിദെഹിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

അമേരിക്കയും ഇറാനും തമ്മിൽ യുദ്ധസാഹചര്യം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരത്തിലുള കർശന ഉപാധികളുമായി അമേരിക്ക രംഗത്ത് എത്തിയത്. കാനഡ, അമേരിക്ക, മെക്സിക്കോ എന്നീ രാജ്യങ്ങളിലാണ് 2026 ലെ ഫിഫ വേൾഡ് കപ്പ് നടക്കുന്നത് 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User