മധ്യപ്രദേശ് കോൺഗ്രസിന് തിരിച്ചടിയായി സുപ്രീം കോടതി വിധി; മീനാക്ഷി നടരാജന്‍റെ ഹര്‍ജി കോടതി തള്ളി

Jun 12, 2026 - 14:46
0
മധ്യപ്രദേശ് കോൺഗ്രസിന് തിരിച്ചടിയായി സുപ്രീം കോടതി വിധി; മീനാക്ഷി നടരാജന്‍റെ ഹര്‍ജി കോടതി തള്ളി

ഡൽഹി: മധ്യപ്രദേശിലെ കോൺഗ്രസിന് തിരിച്ചടിയായി സുപ്രീം കോടതി വിധി. രാജ്യസഭാ എംപി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി സമർപ്പിച്ച നാമനിർദേശ പത്രിക തള്ളിയ നടപടിക്കെതിരെ കോൺഗ്രസ് നേതാവ് മീനാക്ഷി നടരാജൻ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. തെരഞ്ഞെടുപ്പ് ഫലം ഇതിനകം പ്രഖ്യാപിച്ച സാഹചര്യത്തിൽ വിഷയത്തിൽ ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി. പകരം, തെരഞ്ഞെടുപ്പ് ഹർജിയായി ഹൈക്കോടതിയെ സമീപിക്കാമെന്നും നിർദേശിച്ചു. പി  കെ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. മീനാക്ഷി നടരാജന് വേണ്ടി മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്‍വി  ഹാജരായി. ഹർജി തള്ളിയതിന് പിന്നാലെ പ്രതികരിച്ച മീനാക്ഷി നടരാജൻ, ഇക്കാര്യത്തിൽ താൻ ഒറ്റയ്ക്ക് തീരുമാനമെടുക്കില്ലെന്നും സുപ്രീം കോടതി ഒരു വിധി പ്രസ്താവിച്ചുവെന്നത് തന്നെ പ്രധാനമാണെന്നും പറഞ്ഞു. അതേസമയം, രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ വിട്ടുവീഴ്ച ചെയ്ത നിലപാടാണ് സ്വീകരിച്ചതെന്നും അവർ ആരോപിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User