മുംബൈയിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു

തർക്ക വിഷയത്തിൽ ഇടപെട്ടതിനെ തുടർന്നുണ്ടായ കത്തികുത്തിലാണ് യുവാവ് കൊല്ലപ്പെട്ടത്.

Jun 01, 2026 - 15:51
0
മുംബൈയിൽ  മലയാളി യുവാവ് കൊല്ലപ്പെട്ടു

മുംബൈ: മുംബൈ താനേയിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു. ചെങ്ങന്നൂർ സ്വദേശി വിഷ്ണു നായരാണ് (31) കൊല്ലപ്പെട്ടത്. തർക്കവിഷയത്തിൽ ഇടപെട്ടതിനെ തുടർന്നുണ്ടായ കത്തിക്കുത്തിലാണ് വിഷ്ണു കൊല്ലപ്പെട്ടതെന്നാണ് വിവരം. സംഭവത്തിൽ  രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പുലർച്ചെ 5 മണിയോടെയാണ് സംഭവം നടക്കുന്നത്.  കൊല്ലപ്പെട്ട വിഷ്ണുവിനും അറസ്റ്റിലായ പ്രതികൾക്കും ക്രിമിനൽ പശ്ചാത്തലമുള്ളതായാണ് റിപ്പോർട്ടുകൾ പറയുന്നത്. പ്രതികളും ചില പരിസരവാസികളും തമ്മിലെ തർക്കത്തിൽ വിഷ്ണു നായർ എന്ന വെണ്ടു ഇടപെട്ടതായി ആരോപിക്കപ്പെടുന്നു. തർക്കം കത്തിക്കുത്തിൽ കലാശിക്കുകയും സംഭവസ്ഥലത്ത് വെച്ച് തന്നെ വിഷ്ണു നായർ കൊല്ലപ്പെടുകയും ചെയ്തു.കൊലപാതക കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം സംസ്കരിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User