ജെയിംസ് വെബ് ദൂരദർശിനി വ്യാഴത്തിന്റെ ഏറ്റവും പുതിയ ചിത്രം പകർത്തി
സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമാണ് വ്യാഴം. നമ്മൾ കണ്ടിട്ടുള്ള ചിത്രങ്ങളിലൊക്കെയും ഈ വാതക ഭീമൻ മഞ്ഞ കലർന്ന ഓറഞ്ച് ഗോളമായിട്ടാണ്. എന്നാൽ നാസയുടെ ഏറ്റവും പുതിയ ജെയിംസ് വെബ് ദൂരദർശിനി വ്യാഴത്തിന്റെ പുതിയ ചില ചിത്രങ്ങൾ പകർത്തി. നാസ പുറത്തുവിട്ട ഗ്രഹത്തിന്റെ ഏറ്റവും പുതിയ ഇൻഫ്രാറെഡ് ചിത്രങ്ങളിൽ വ്യാഴത്തിന്റെ പച്ചകലർന്ന നീല ദൃശ്യം കാണാം. ജ്യോതിശാസ്ത്രജ്ഞർ “അവിശ്വസനീയം” എന്ന് വിശേഷിപ്പിച്ച ഭീമാകാരമായ കൊടുങ്കാറ്റുകൾ, അറോറകൾ, തീവ്രമായ താപനിലയുള്ള പ്രദേശങ്ങൾ എന്നിവയുൾപ്പെടെയുള്ള എല്ലാ ഘടകങ്ങളോടും കൂടി ഗ്രഹം പൂർണമാണെന്ന് ചിത്രങ്ങൾ കാണിക്കുന്നു. സത്യസന്ധമായി പറഞ്ഞാൽ, “ഇത് ഇത്ര നല്ലതാണെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല, ”ഗ്രഹ ജ്യോതിശാസ്ത്രജ്ഞനായ ഇംകെ ഡി പാറ്റർ ഒരു പത്രക്കുറിപ്പിൽ പറഞ്ഞു. ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയിലെ പ്രൊഫസർ എമെരിറ്റ, പ്രൊഫസർ ഡി പാറ്റർ, പാരീസ് ഒബ്‌സർവേറ്ററി പ്രൊഫസർ തിയറി ഫൗച്ചിനൊപ്പം വ്യാഴത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങൾക്ക് നേതൃത്വം നൽകി. ലോകത്തിലെ ഏറ്റവും വലുതും ശക്തവുമായ ബഹിരാകാശ ദൂരദർശിനിയാണ് വ്യാഴത്തിന്റെ അഭൂതപൂർവമായ കാഴ്ചകൾ പകർത്തിയ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി .