തീയേറ്ററുകയിൽ തിളങ്ങാതെ ധനുഷ് ചിത്രം 'കര'; മെയ് 28 ന് ചിത്രം ഓടിടിയിലേക്ക്  

May 25, 2026 - 13:25
Updated: 3 months ago
0
തീയേറ്ററുകയിൽ തിളങ്ങാതെ ധനുഷ് ചിത്രം 'കര'; മെയ് 28 ന് ചിത്രം ഓടിടിയിലേക്ക്  

ധനുഷ് നായകനായി വിഘ്‌നേശ് രാജ സംവിധാനം ചെയ്ത ചിത്രം 'കര' ഓടിടിയിലേക്ക്. പോർ തൊഴിൽ എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം വിഘ്‌നേശ് രാജ സംവിധാനം ചെയ്ത ചിത്രമാണ് കര. മെയ് 28ന് ആണ് ചിത്രം നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീം ചെയ്യാൻ ഒരുങ്ങുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം പുറത്തുവന്ന മികച്ച ധനുഷ് സിനിമകളിൽ ഒന്നാണ് ഇതെന്നാണ് പുറത്തുവന്ന അഭിപ്രായങ്ങൾ. എന്നാൽ, ചിത്രം തീയേറ്ററുകളിൽ തിളങ്ങിയില്ല. ധനുഷിന് പുറമെ, സുരാജ് വെഞ്ഞാറമൂട്, കരുണാസ്, തുടങ്ങി വലിയ താരനിരയാണ് സിനിമയിലുള്ളത്. ചിത്രത്തിൽ നായികയായി എത്തിയിരിക്കുന്നത് മമത ബൈജുവാണ്. ജി വി പ്രകാശാണ് ചിത്രത്തിൽ സംഗീതസംവിധാനം ചെയ്തിരിക്കുന്നത്. നേരത്തെ സിനിമയ്ക്ക് നേരെ ചില വിമർശനങ്ങളും ഉയർന്നിരുന്നു. കരയിൽ മലയാളി നടി മമിത ബൈജുവിനെ നായികയാക്കിയത് മാത്രമല്ല ഇരുണ്ട നിറക്കാരിയാവാൻ മുഖത്ത് ബ്രൗൺ നിറം പൂശി എന്നത് കൂടിയാണ് വിഘ്നേശിനെതിരെയുള്ള ആരോപണം. പ്രകടനത്തിനാണ് താൻ മുൻഗണന കൊടുക്കുന്നതെന്നും തന്റെ കഥാപാത്രത്തോട് നീതി പുലർത്തുനാവുന്ന ആളാണോ എന്നതായിരിക്കും പ്രധാന പരിഗണനയെന്നും വിഘ്നേശ് പറഞ്ഞു. 

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User