അസമിൽ വ്യോമസേനാ വിമാനം അപകടത്തിൽപ്പെട്ടു ; 5 വ്യോമസേനാ ഉദ്യോഗസ്ഥർക്ക് വീരമൃത്യു

Jun 13, 2026 - 14:57
0
അസമിൽ വ്യോമസേനാ വിമാനം അപകടത്തിൽപ്പെട്ടു ; 5 വ്യോമസേനാ ഉദ്യോഗസ്ഥർക്ക് വീരമൃത്യു

ജോർഹട്ട്:  അസമിലെ ജോർഹട്ടിൽ ഇന്ത്യൻ വ്യോമസേനയുടെ എഎൻ-32 ട്രാൻസ്പോർട്ട് എന്ന വ്യോമസേനാ യുദ്ധ വിമാനം അപകടത്തിൽപ്പെട്ടു. വ്യോമസേനാ താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെയാണ് വിമാനം നിയന്ത്രണം വിട്ട് റൺവേയ്ക്ക് സമീപമുള്ള തുറസായ സ്ഥലത്ത് തകർന്നുവീണത്. അപകടത്തിൽ അഞ്ച് വ്യോമസേനാ ഉദ്യോഗസ്ഥർ മരിച്ചതായി റിപ്പോർട്ടുണ്ട്. വിമാനത്തിലുണ്ടായിരുന്ന സഹപൈലറ്റ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. 45 പേർക്ക് യാത്ര ചെയ്യാൻ ശേഷിയുള്ള വിമാനത്തിൽ ആകെ ആറു പേരാണ് ഉണ്ടായിരുന്നത്. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ അധികൃതർ ശേഖരിച്ചുവരികയാണ്. വടക്കുകിഴക്കൻ ഇന്ത്യയിലെ പ്രധാന വ്യോമസേനാ കേന്ദ്രങ്ങളിലൊന്നായ ജോർഹട്ട് താവളത്തിന് സമീപമാണ് ദുരന്തമുണ്ടായത്. സംഭവത്തെ തുടർന്ന് വ്യോമസേന വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User