തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയൊരു വഴിത്തിരിവ്; രജനീകാന്തിന്റെ മരുമകൻ അണ്ണാമലൈയുടെ പാർട്ടിയിലേക്കെന്ന് അഭ്യൂഹം

Jun 10, 2026 - 11:40
0
തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയൊരു വഴിത്തിരിവ്; രജനീകാന്തിന്റെ മരുമകൻ അണ്ണാമലൈയുടെ പാർട്ടിയിലേക്കെന്ന് അഭ്യൂഹം

ചെന്നൈ: ബിജെപി വിട്ട കെ അണ്ണാമലൈയുടെ പുതിയ പാർട്ടിയിലേക്ക് രജനികാന്തിന്റെ മരുമകൻ ചേരുമെന്ന അഭ്യൂഹം ശക്തം. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നുണ്ട് എന്നാണ് വിവരം. രജനികാന്തിന്റെ മകൾ സൗന്ദര്യയുടെ ഭർത്താവ് വിശാഖനാണ് അണ്ണാമലൈയുടെ പാർട്ടിയിലേക്ക് ചേരുന്നത്. നടനും ഫാർമ കമ്പനി ഡയറക്ടറുമാണ്.അണ്ണാമലൈക്ക് രജനിയുടെ പിന്തുണ ഉണ്ടെന്ന സൂചനകൾക്കിടെയാണ് ഈ അട്ടിമറി നീക്കം. ജൂൺ 5നാണ് കെ അണ്ണാമലൈ ബിജെപിയിൽ നിന്നും ഔദ്യോഗികമായി രാജിവെച്ചത്. ഇതിന് പിന്നാലെ 'വി ദ ലീഡേഴ്സ്' എന്ന പേരിൽ പുതിയ രാഷ്ട്രീയ പ്രസ്ഥാനവും പ്രഖ്യാപിച്ചു. ഇതിനോടകം ഏകദേശം 14 ലക്ഷത്തോളം പേർ മെമ്പർഷിപ്പ് എടുത്ത് കഴിഞ്ഞു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User