ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയാൽ ₹50 ലക്ഷം; കായികതാരങ്ങൾക്ക് സർക്കാരിന്റെ വമ്പൻ പാരിതോഷിക പ്രഖ്യാപനം

വെള്ളിക്ക് ₹30 ലക്ഷം, വെങ്കലത്തിന് ₹20 ലക്ഷം; പരിശീലകർക്കും പാരിതോഷികം, ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്ന താരങ്ങൾക്ക് മുൻകൂറായി ₹1 ലക്ഷം

Sep 09, 2026 - 09:34
0
ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയാൽ ₹50 ലക്ഷം; കായികതാരങ്ങൾക്ക് സർക്കാരിന്റെ വമ്പൻ പാരിതോഷിക പ്രഖ്യാപനം

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ രാജ്യത്തിനും സംസ്ഥാനത്തിനും അഭിമാനമായി മെഡൽ നേടുന്ന കായികതാരങ്ങൾക്ക് വൻ പാരിതോഷികം പ്രഖ്യാപിച്ച് കായിക മന്ത്രി ഒ. ജെ. ജെനീഷ്. സ്വർണമെഡൽ നേടുന്ന താരങ്ങൾക്ക് 50 ലക്ഷം രൂപയും വെള്ളിമെഡൽ നേടുന്നവർക്ക് 30 ലക്ഷം രൂപയും വെങ്കലമെഡൽ നേടുന്നവർക്ക് 20 ലക്ഷം രൂപയും പാരിതോഷികമായി നൽകുമെന്ന് മന്ത്രി അറിയിച്ചു.

മെഡൽ നേടുന്ന താരങ്ങളുടെ പരിശീലകർക്കും പ്രത്യേക പാരിതോഷികം നൽകും. സ്വർണമെഡൽ ജേതാവിന്റെ പരിശീലകന് 5 ലക്ഷം രൂപയും, വെള്ളിമെഡൽ ജേതാവിന്റെ പരിശീലകന് 3 ലക്ഷം രൂപയും, വെങ്കലമെഡൽ ജേതാവിന്റെ പരിശീലകന് 2 ലക്ഷം രൂപയും നൽകും.

ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്ന കേരളത്തിൽ നിന്നുള്ള കായികതാരങ്ങൾക്ക് മത്സരത്തിന് മുന്നോടിയായി മുൻകൂറായി 1 ലക്ഷം രൂപ വീതവും നൽകുമെന്ന് മന്ത്രി വ്യക്തമാക്കി.

അന്താരാഷ്ട്ര കായിക മത്സരങ്ങളിൽ കേരളത്തിന്റെ താരങ്ങൾക്ക് മികച്ച പ്രകടനം നടത്തുന്നതിനാവശ്യമായ പ്രോത്സാഹനവും പിന്തുണയും ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. താരങ്ങൾക്കും പരിശീലകർക്കും ഒരുപോലെ അംഗീകാരം നൽകുന്ന തരത്തിലാണ് പാരിതോഷിക പദ്ധതി ഒരുക്കിയിരിക്കുന്നത്.

ഏഷ്യൻ ഗെയിംസിൽ മെഡൽ നേടുന്ന താരങ്ങൾക്ക് നേരത്തെ തന്നെ പാരിതോഷികം പ്രഖ്യാപിക്കുന്നത് മത്സരത്തിനുള്ള തയ്യാറെടുപ്പിൽ താരങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User