ഒന്നുകിൽ പിണറായി, അല്ലെങ്കിൽ സിപിഎം; വിശാല സംസ്ഥാന സമിതി നിർണായകം

പിണറായി വിജയനെതിരായ ആരോപണങ്ങളും അന്വേഷണ സാധ്യതകളും സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തെ പാർട്ടിയുടെ രാഷ്ട്രീയ ഭാവി നിർണയിക്കുന്ന നിർണായക ഘട്ടത്തിലേക്ക് എത്തിച്ചിരിക്കുകയാണ്.

Sep 09, 2026 - 10:39
0
ഒന്നുകിൽ പിണറായി, അല്ലെങ്കിൽ സിപിഎം; വിശാല സംസ്ഥാന സമിതി നിർണായകം

ഒന്നുകിൽ പിണറായി അല്ലങ്കിൽ സിപിഎം . രണ്ടും ഒന്നിച്ച് കേരളത്തിൽ ഉണ്ടാവില്ല. സിപിമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം തുടങ്ങാൻ ഇനി 3 ദിവസം മാത്രം . തെറ്റ് തിരുത്താനായിരുന്നു വലിയ പ്രതിസന്ധികൾക്കിടയിലും അങ്ങനെയൊരു യോഗം സംഘടിപ്പിച്ചത്. ആ യോഗത്തിൽ എടുക്കുന്ന തീരുമാനം തിരുത്താൻ തയ്യാറാവുന്ന തെറ്റുകൾ എല്ലാം നോക്കിയായിരിക്കും സി പി എമ്മിന്റെ ഭാവി നിശ്ചയിക്കുക എന്ന് എല്ലാവരും ഉറപ്പിച്ചതായിരുന്നു. പക്ഷെ ഒരു രക്ഷയുമില്ല. പടയോട്ടം ആരംഭിക്കുന്നതിനു മുൻപേ തന്നെ പടനായകൻ മൂക്കും കുത്തി വീണിരിക്കുന്നു. പാർട്ടിയെ രക്ഷിക്കാൻ കഴിയുമോ എന്ന ഒറ്റചിന്തയിൽ നിശ്ചയിച്ച യോഗത്തിൽ പിണറായി വിജയനെ എങ്ങനെ രക്ഷിക്കും എന്ന് മാത്രമായിരിക്കും ചർച്ച ചെയ്യേണ്ടി വരിക. കേരളത്തിന്റെ ചരിത്രത്തിൽ ഇന്നുവരെ ഒരു കമ്മ്യൂണിസ്റ്റ്  പാർട്ടി നേതാവോ മുഖ്യമന്ത്രിയോ നടത്താത്ത കൊടിയ അഴിമതി നടത്തിയ ഒരു നേതാവിനെ ഇനിയും സംരക്ഷിച്ചു നിർത്താൻ സി പി എമ്മിന് കഴിയില്ല. അഥവാ സംരക്ഷിക്കാൻ തയ്യാറായാൽ സി പി എമ്മിന്റെ പൊടി പോലും കേരളത്തിൽ ഉണ്ടാകില്ല. തുടർച്ചയായി ഒരാൾക്കെതിരെ ആരോപണം വരിക, അതും സ്വർണക്കടത്തിലും, ലൈഫ് മിഷനിലും , ലാവ്‌ലിൻ കേസിലുമൊക്കെ കോടികളുടെ അഴിമതിക്കഥയാണ് പറയുന്നത്. അതുപോലെ വയനാട് ഫണ്ട്, കരുവന്നൂർ ബാങ്ക് , റിപ്പോർട്ടർ മുതലാളിമാരുമായി ചേർന്നുള്ള പങ്കുകച്ചവടം അങ്ങനെ എണ്ണിയാൽ തീരാത്ത കള്ളക്കച്ചവടവും അഴിമതിയും നടത്തുന്ന പിണറായി വിജയനെ എല്ലാ തെളിവുകളുമുള്ള ഈ മാസപ്പടി കേസിൽ ഇനി താങ്ങി നിർത്തിയാൽ അത് പാർട്ടി ആത്മഹത്യ ചെയ്യുന്നതിന് തുല്യമായിരിക്കും. നിയമ സഭ തെരഞ്ഞടുപ്പിൽ തോറ്റതിന് ശേഷം മാത്രം 21000ത്തോളം കത്തുകളാണ് നേതൃത്വത്തിന് പ്രവർത്തകരുടെ ഭാഗത്ത് നിന്നും  കിട്ടിയിരിക്കുന്നത്.പിണറായി വിജയനെ മാറ്റി നിർത്തിയില്ലെങ്കിൽ സി പി എം അതിനു ശവപ്പെട്ടി തയ്യാറാക്കി വെച്ചോളൂ എന്നാണു പ്രവർത്തകരുടെ വികാരം.  പാർട്ടി പിണറായി വിജയനെ രക്ഷിക്കാനുള്ള ഒരു യോഗമായി ഈ വിശാല യോഗം മാറ്റാൻ പോകുകയാണ്. ഇ ഡിയുടെ  എണീക്കാം രാഷ്ട്രീയ പ്രേരിതമെന്നു ഇന്നലെ തന്നെ എം വി ഗോവിന്ദൻ പറഞ്ഞു. അത് തന്നെ യോഗത്തിലും എല്ലാവരും ഒന്നിച്ചു പറഞ്ഞ് പിണറായിയുടെ കൈകൾ ശുദ്ധമാണ് എന്ന് ഒരിക്കൽ കൂടി പ്രഖ്യാപിക്കാനാണ് യോഗമെങ്കിൽ സി പി എം അന്നത്തോടുകൂടി അവസാനിക്കും. മറിച്ച് വരാനിരിക്കുന്ന പിണറായി വിജയനെതിരെയുള്ള അന്വേഷണത്തിൽ കുറ്റക്കാരനല്ല എന്ന് തെളിയിക്കുന്നതുവരെ അദ്ദേഹം മാറി നിൽക്കട്ടെ എന്നാണു യോഗ തീരുമാനനമെങ്കിൽ പിണറായിക്കു പ്രതിപക്ഷ നേതാവ്, സ്ഥാനമെല്ലാം നഷ്ട്ടപ്പെടുമെങ്കിലും സി പി എം എന്ന പാർട്ടി കുറച്ചുകാലം കൂടി ഉണ്ടാകും.

ഇ ഡി പിണറായിക്കെതിരെ കേസ്സെടുക്കണം എന്ന് എഴുതിക്കൊടുക്കുമ്പോഴേക്കും ഓടി ചാടി കേസ്സെടുക്കാൻ കോൺഗ്രസ്സ് സർക്കാർ അത്ര വിഡ്ഢികൾ ഒന്നുമല്ല. സി പി എമ്മിന്റെ ഈ ഗതികേടും അവർ പ്രതിരോധത്തിലാകുന്നതും നോക്കി വളരെ അനുയോജ്യമായ സമയത്തു കേസ്സെടുക്കാൻ ആണ് കോൺഗ്രസ്സ് നേതൃത്വം തീരുമാനിക്കുക. പിണറായി വിജയനെ കുടുക്കണം എന്ന് ഉള്ള വലിയ ആത്മാർത്ഥതയിൽ ഒന്നുമല്ല ഇ ഡി സംസ്ഥാന സർക്കാരിനെ കേസ് ഏൽപ്പിച്ചിരിക്കുന്നത്. മറിച്ച് ഇ ഡി യുടെ കയ്യിൽ നിന്നും ഇത് പാളി പോയിരിക്കുന്നു. എല്ലാ തെളിവുകൾ ഉണ്ടായിട്ടും ഇ ഡി യുടെ പരിധിയിൽ ഇത് നിൽക്കുമോ എന്ന് അവർക്കു സംശയം വന്നിരിക്കുന്നു. കാലങ്ങളായി പിണറായിയെ രക്ഷിക്കാൻ ഒരുമ്പിട്ടിറങ്ങിയ ഇ ഡി ക്കു ഭരണം മാറിയതിനു ശേഷം ചില ഭയം ഉണ്ടയിരിക്കുന്നു എന്നാണ് സത്യം. കാരണം,  പുതിയ സർക്കാർ തങ്ങളുടെ കള്ളക്കളി പിടിക്കുമെന്നുറപ്പായപ്പോൾ വീണ്ടും തുടങ്ങിയതാണ് ഈ അന്വേഷണം. അതിനിടയിൽ നല്ല തല്ല് വാങ്ങിക്കുകയും ചെയ്തു ഇ ഡി ഉദ്യോഗസ്ഥർ പിണറായി വിജയൻറെ വീട്ടിൽ നിന്നും.  ഈ സംഭവമെല്ലാം അവരെ കൂടുതൽ പ്രകോപിതരാക്കിയാട്ടുണ്ട്. പക്ഷെ വളരെ കൃത്യമായി തെളിവുകൾ എല്ലാം കിട്ടിക്കൊണ്ടിരുന്ന ഇ ഡി ക്കു ഒന്നുമാത്രം കണ്ടത്താൻ കഴിഞ്ഞില്ല. കരിമണൽ കമ്പനിയിൽ നിന്നും വാങ്ങിയത് കള്ളപ്പണം വെളുപ്പിക്കാൻ ആണോ അല്ല  കൈക്കൂലിയും കോഴയും മാത്രമായി നിലനിൽക്കുമോ എന്നുള്ളതാണ് സംശയിക്കുന്നത്. ചെയ്യാത്ത സഹായത്തിനു വീണ വാങ്ങിയതല്ല ആ പണം, ചെയ്യുന്ന സഹായത്തിനു പിണറായി വിജയന് വേണ്ടി കരിമണൽ കർത്ത മകളുടെ കയ്യിൽ കൊടുത്തുവിട്ടതാണ് എന്ന തെളിവ് എല്ലാ രേഖകളും വെച്ച് ഇ ഡി ക്കു കിട്ടിയിരിക്കുന്നു എന്നുള്ളത് സത്യമാണ്. അങ്ങനെ വരുമ്പോൾ അത് കള്ളപ്പണം വെളുപ്പിക്കൽ എന്ന് തെളിയിക്കാൻ കഴിഞ്ഞെന്നുവരില്ല. മറിച്ച് അത് കൈക്കൂലിയോ കോഴയോ ആണ് . അത് അന്വേഷിക്കേണ്ടത് ഇ ഡി അല്ല മറിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ കീഴിൽ ഉള്ള വിജിലൻസ് ആണ്. അതായത്, പന്ത് മുഴുവൻ ചെന്നിത്തലയുടെ കോർട്ടിൽ. വെറുതെ വിടാൻ പോകുന്നില്ല. ഇ ഡി വെറുതെ വിട്ടാലും കോൺഗ്രസ്സ് സർക്കാർ  വെറുതെ വിടില്ല എന്ന ഉത്തമ ബോദ്യം വന്നതോടെയാണ് ഇ ഡി കേരള പോലീസിന്റെ കയ്യിൽ തെളിവ് രേഖയും നൽകി സ്ഥലം വിട്ടത്. വീട്ടിലിരുന്ന സോളാർ പരാതിക്കാരിയെ വിളിച്ചുവരുത്തി പാവം ഉമ്മൻചാണ്ടിക്കെതിരെ കത്തു എഴുതി വാങ്ങി സി ബി ഐക്കു കേസ് കൈമാറിയ മഹാൻ ആണ് പിണറായി വിജയൻ. പകപോക്കൽ രാഷ്ട്രീയത്തിന്റെ ആശാൻ ആണ് പിണറായി. അതുകൊണ്ടു അതെ നാണയത്തിൽ തിരിച്ചടിക്കാൻ ആണ് കോൺഗ്രസ്സ് നേതൃത്വത്തിന്  പ്രവർത്തകർ നൽകിയിരിക്കുന്ന നിർദേശം.. പിണറായി വിജയനെ ഏതെല്ലാം തരത്തിൽ കുടുക്കാൻ കഴിയും എന്ന നിയമ ഉപദേശം സ്വീകരിച്ചുകൊണ്ടു കേരളത്തിന്റെ സർക്കാരും ആഭ്യന്തര വകുപ്പും പെട്ടന്ന് തന്നെ പണി തുടങ്ങുകയാണ്. മുഖ്യമന്ത്രിയും ആഭ്യന്ത്രമന്ത്രിയും ചേർന്ന് ആ തീരുമാനം എടുക്കുകയാണ്. അത് നന്നായി അറിയാവുന്ന സി പി എം നേതൃത്വത്തിന് അൽപ്പമെങ്കിലും ബുദ്ധിയുണ്ടങ്കിൽ ഇനി 3 ദിവസം കഴിഞ്ഞുനടക്കുന്ന വിശാല യോഗത്തിൽ സ്ഥാനങ്ങളിൽ നിന്നെല്ലാം മാറി നിൽക്കാൻ പിണറായിയോട് ആവശ്യപ്പെടും. അല്ലങ്കിൽ സ്വയം തകർന്നടിയും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User