മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാൻ ബോധവൽക്കരണം; ഏഴാംമൈലിൽ ഹോമിയോ മെഡിക്കൽ ക്യാമ്പ്

കിസാൻ സർവീസ് സൊസൈറ്റി, പുനർജനി ഗ്രാമീണ വായനശാല, ഗവ. ജില്ലാ ഹോമിയോ ആസ്പത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും ബോധവൽകരണ ക്ലാസും സംഘടിപ്പിച്ചു.

Jul 18, 2026 - 18:31
Updated: 1 month ago
0
മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാൻ ബോധവൽക്കരണം; ഏഴാംമൈലിൽ ഹോമിയോ മെഡിക്കൽ ക്യാമ്പ്
മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാൻ ബോധവൽക്കരണം; ഏഴാംമൈലിൽ ഹോമിയോ മെഡിക്കൽ ക്യാമ്പ്
മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാൻ ബോധവൽക്കരണം; ഏഴാംമൈലിൽ ഹോമിയോ മെഡിക്കൽ ക്യാമ്പ്

ഏഴാംമൈൽ: മഴക്കാലത്ത് വ്യാപകമാകുന്ന പകർച്ചവ്യാധികളെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും പ്രതിരോധ മാർഗങ്ങൾ പരിചയപ്പെടുത്തുന്നതിനുമായി ഏഴാംമൈലിൽ മഴക്കാല രോഗ ബോധവൽകരണവും സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.

കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെയും ഗവ. ജില്ലാ ഹോമിയോ ആസ്പത്രിയുടെയും സഹകരണത്തോടെ കിസാൻ സർവീസ് സൊസൈറ്റി ജില്ലാ കമ്മിറ്റിയും പുനർജനി ഗ്രാമീണ വായനശാല, മുക്കുഴിയും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഏഴാംമൈലിലെ കെ.സി.ബി. ട്രേഡേഴ്‌സ് ഹാളിൽ നടന്ന പരിപാടി കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ സുരേഷ് വയമ്പ് ഉദ്ഘാടനം ചെയ്തു.

കിസാൻ സർവീസ് സൊസൈറ്റി ജില്ലാ പ്രസിഡന്റ് പി. മുരളീധരൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം കൃഷ്ണൻ മൊയാലം, കെ.എസ്.എസ് ജില്ലാ ജനറൽ സെക്രട്ടറി കെ.സി. ജിജോമോൻ, പുനർജനി ഗ്രാമീണ വായനശാല പ്രസിഡന്റ് മണിപ്രസാദ് പഞ്ചിക്കൽ, ജെസ്റ്റിൻ തോമസ്, ഡോ. പി.വി. ദിവ്യ എന്നിവർ സംസാരിച്ചു.

ഗവ. ജില്ലാ ഹോമിയോ ആസ്പത്രി മെഡിക്കൽ ഓഫീസർ ഡോ. എ. സ്മിത മഴക്കാല രോഗങ്ങൾ, അവയുടെ ലക്ഷണങ്ങൾ, പ്രതിരോധ മാർഗങ്ങൾ, വ്യക്തിശുചിത്വത്തിന്റെ പ്രാധാന്യം എന്നിവ വിശദീകരിച്ചുകൊണ്ട് ബോധവൽകരണ ക്ലാസ് നയിച്ചു.

തുടർന്ന് നടന്ന സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പിൽ നിരവധി പേർ ചികിത്സയും വിദഗ്ധ മെഡിക്കൽ നിർദേശവും തേടി. ഗവ. ഹോമിയോ ഡിസ്പെൻസറി ബേളൂരിലെ ജീവനക്കാരായ ഷേർലി ആന്റണി, ജിൻസി ജോസ്, ആശാ പ്രവർത്തക ഉഷാകുമാരി എന്നിവർ രോഗികൾക്ക് മരുന്ന് വിതരണം നടത്തി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User