ചുള്ളിക്കര ദുരിതാശ്വാസ ക്യാമ്പിന് കൈത്താങ്ങായി KSESA കാസർഗോഡ് ജില്ലാ കമ്മിറ്റി.

ചുള്ളിക്കര ദുരിതാശ്വാസ ക്യാമ്പിലെ താമസക്കാർക്കായി പ്രഭാതഭക്ഷണത്തിനുള്ള ഭക്ഷ്യസാധനങ്ങളും ആവശ്യമായ സൗകര്യങ്ങളും ഒരുക്കി നൽകി KSESA കാസർഗോഡ് ജില്ലാ കമ്മിറ്റി

Aug 05, 2026 - 16:46
Updated: 2 months ago
0
ചുള്ളിക്കര ദുരിതാശ്വാസ ക്യാമ്പിന് കൈത്താങ്ങായി KSESA കാസർഗോഡ് ജില്ലാ കമ്മിറ്റി.

കാസർഗോഡ്: കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ (KSESA) കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചുള്ളിക്കര ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് സഹായങ്ങൾ നൽകി.

ക്യാമ്പിൽ കഴിയുന്ന ദുരിതബാധിതർക്കായി നാളെ രാവിലെ നൽകുന്ന പ്രഭാതഭക്ഷണത്തിനാവശ്യമായ ഭക്ഷ്യസാധനങ്ങളും മറ്റ് ആവശ്യമായ സൗകര്യങ്ങളും KSESA കാസർഗോഡ് ജില്ലാ കമ്മിറ്റി ഒരുക്കി നൽകി.

ജില്ലാ പ്രസിഡന്റ് ഗോവിന്ദൻ പി, ജില്ലാ സെക്രട്ടറി നൗഷാദ് കെ, വൈസ് പ്രസിഡന്റ് ജനാർദ്ദനൻ കെ.എ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. പ്രസന്നകുമാർ വി, ഗീത ടി.വി, ഗോപി കെ, രാധാകൃഷ്ണൻ എം.കെ, ജോബി കെ.പി എന്നിവരും പങ്കെടുത്തു.

കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് രജിത, വൈസ് പ്രസിഡന്റ് സൈമൺ എന്നിവരും മറ്റ് ജനപ്രതിനിധികളും സഹായസാധനങ്ങൾ ഏറ്റുവാങ്ങി. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയ KSESA കാസർഗോഡ് ജില്ലാ കമ്മിറ്റിക്ക് പഞ്ചായത്ത് അധികൃതർ നന്ദി അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User