പ്രതീക്ഷാ സെന്റർ: പുനലൂരിൽ റഫറൽ കേസുകൾ 30% കുറഞ്ഞു
കൊല്ലം: പുനലൂരിൽ നടപ്പാക്കിയ ‘പ്രതീക്ഷാ സെന്റർ’ പദ്ധതിക്ക് മികച്ച ഫലം. 24 മണിക്കൂറും സ്പെഷ്യാലിറ്റി സേവനങ്ങൾ ലഭ്യമാക്കി പ്രാദേശികതലത്തിൽ തന്നെ വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിലൂടെ റഫറൽ കേസുകളിൽ 30 ശതമാനം കുറവുണ്ടായതായി ആരോഗ്യവകുപ്പ് അറിയിച്ചു.
പ്രാഥമികതല ആശുപത്രികളിൽ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി രോഗികളെ മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യേണ്ട സാഹചര്യം കുറയ്ക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മുഴുവൻ സമയവും ആവശ്യമായ സ്പെഷ്യാലിറ്റി സേവനങ്ങൾ ലഭ്യമാക്കുന്നതിലൂടെ രോഗികൾക്ക് സമീപത്തുതന്നെ വിദഗ്ധ ചികിത്സ ലഭ്യമാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.പുനലൂരിലെ അനുഭവത്തിന്റെ തുടർച്ചയായി പാലക്കാട്, തിരൂർ, വടകര, എറണാകുളം ജില്ലാ ആശുപത്രികളിലും ഒക്ടോബർ അവസാനത്തോടെ 24×7 പ്രതീക്ഷാ സെന്ററുകൾ ആരംഭിക്കും. താഴെത്തട്ടിൽ തന്നെ മുഴുവൻ സമയവും വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് കൂടുതൽ ആശുപത്രികളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)