വാഹന പരിശോധനക്കിടെ പോലീസുകാരന്റെ മുഖത്തടിച്ചു; യുവാവ് അറസ്റ്റിൽ

ലൈസൻസും ഹെൽമെറ്റും ഇല്ലാതെ സ്കൂട്ടറോടിച്ച യുവാവ് പരിശോധനയ്ക്കിടെ ആക്രമണം നടത്തി; പരിക്കേറ്റ സീനിയർ സിവിൽ പൊലീസ് ഓഫീസർ ആശുപത്രിയിൽ ചികിത്സയിൽ

Jul 24, 2026 - 13:09
Updated: 2 months ago
0
വാഹന പരിശോധനക്കിടെ പോലീസുകാരന്റെ മുഖത്തടിച്ചു; യുവാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട്: വാഹന പരിശോധനയ്ക്കിടെ സീനിയർ സിവിൽ പൊലീസ് ഓഫീസറുടെ മുഖത്തടിച്ച യുവാവിനെ നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. മടിക്കൈ ബങ്കളം സ്വദേശി പി. ബിനീഷ് കുമാർ (34) ആണ് അറസ്റ്റിലായത്.

നീലേശ്വരം തെരുവത്ത് ശ്രീവൽസം ഓഡിറ്റോറിയത്തിന് സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെയായിരുന്നു സംഭവം. ഡ്രൈവിങ് ലൈസൻസ് ഇല്ലാതെയും ഹെൽമെറ്റ് ധരിക്കാതെയും സ്കൂട്ടർ ഓടിച്ചെത്തിയ ബിനീഷ് കുമാറിന്റെ വാഹനം പൊലീസ് കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഘർഷമുണ്ടായത്.

സ്കൂട്ടറിന്റെ താക്കോൽ വാങ്ങാൻ ശ്രമിച്ചപ്പോൾ ബിനീഷ് കുമാർ സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ.പി. അജിത്തിനെ (40) മുഖത്തടിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തിൽ പരിക്കേറ്റ അജിത്തിനെ കാഞ്ഞങ്ങാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.

സംഭവത്തിൽ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ലൈസൻസും ഹെൽമെറ്റും ഇല്ലാതെ വാഹനം ഓടിച്ചതിനുമാണ് എസ്.ഐ. ജി. ജിഷ്ണുവിന്റെ പരാതിയിൽ നീലേശ്വരം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User