റാണി, ചിത്തിര പാടശേഖരങ്ങളിലെ കർഷകർക്ക് ആശ്വാസം; 1.62 കോടി രൂപ പ്രോത്സാഹന ബോണസ് അനുവദിച്ചു
ആലപ്പുഴ: ആലപ്പുഴയിലെ റാണി, ചിത്തിര പാടശേഖരങ്ങളിലെ കർഷകർക്ക് ആശ്വാസമായി 1.62 കോടി രൂപയുടെ പ്രോത്സാഹന ബോണസ് സർക്കാർ അനുവദിച്ചു. പ്രത്യേക കായൽ കൃഷിയുടെ ഭാഗമായി കർഷകർ ഉൽപാദിപ്പിച്ച നെല്ല് സപ്ലൈകോ വഴി സംഭരിച്ചതിനുള്ള തുകയാണ് അടിയന്തരമായി അനുവദിച്ചത്.
ജില്ലാ കളക്ടറുടെ മേൽനോട്ടത്തിൽ നടക്കുന്ന പ്രത്യേക കായൽ കൃഷിയുടെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ടാണ് തുക അനുവദിച്ചത്. കിലോയ്ക്ക് 6.31 രൂപ അധിക ബോണസായി കർഷകർക്ക് നൽകുന്നതാണ് പദ്ധതി.
കേന്ദ്രത്തിന്റെ എതിർപ്പ് അവഗണിച്ച് കർഷകർക്ക് അധിക ബോണസ് നൽകുന്ന യുഡിഎഫ് സർക്കാരിന്റെ നയത്തിന്റെ ഭാഗമായാണ് തുക അനുവദിച്ചതെന്ന് സർക്കാർ അറിയിച്ചു. നെല്ല് സംഭരണത്തിനുള്ള തുക ലഭ്യമാകുന്നതോടെ റാണി, ചിത്തിര പാടശേഖരങ്ങളിലെ കർഷകർക്ക് സാമ്പത്തിക ആശ്വാസമാകും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)