കാരുണ്യ ബെനവലന്റ് ഫണ്ടിലേക്ക് 293.62 കോടി രൂപ കൈമാറി; പാവപ്പെട്ട രോഗികൾക്ക് ആശ്വാസം ചികിത്സാ സഹായവും ആശുപത്രികളുടെ കുടിശ്ശിക തീർപ്പാക്കലും ലക്ഷ്യം
ചികിത്സാ സഹായവും ആശുപത്രികളുടെ കുടിശ്ശിക തീർപ്പാക്കലും ലക്ഷ്യം
തിരുവനന്തപുരം :ചികിത്സാ ചെലവുകൾ താങ്ങാനാകാതെ ബുദ്ധിമുട്ടുന്ന പാവപ്പെട്ട രോഗികൾക്ക് ആശ്വാസമേകുന്ന കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയിലേക്ക് 293.62 കോടി രൂപ കൈമാറി മുഖ്യമന്ത്രി . കാരുണ്യ, കാരുണ്യ പ്ലസ് ഭാഗ്യക്കുറികളുടെ വിൽപ്പന വരുമാനത്തിൽനിന്നുള്ള തുകയാണ് സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്ക് കൈമാറിയത്. മുഖ്യമന്ത്രിയിൽനിന്ന് ചെക്ക് ഏറ്റുവാങ്ങിയതായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചു.
അർഹരായ രോഗികൾക്ക് ചികിത്സാ സഹായം ഉറപ്പാക്കുന്നതിനൊപ്പം സർക്കാർ, സ്വകാര്യ ആശുപത്രികൾക്ക് നൽകാനുള്ള ചികിത്സാ ചെലവുകളുടെ കുടിശ്ശിക തീർപ്പാക്കാനും ഈ തുക സഹായകരമാകും. സാമ്പത്തിക പ്രതിസന്ധി കാരണം ചികിത്സ മുടങ്ങുന്ന സാഹചര്യം ഒഴിവാക്കുന്നതിൽ ഫണ്ട് നിർണായക പങ്കുവഹിക്കുമെന്നാണ് പ്രതീക്ഷ.
സാമൂഹിക ഉത്തരവാദിത്തത്തിന്റെ മാതൃകാപരമായ പ്രവർത്തനമാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഇതിലൂടെ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം അർഹരായ ഒരാൾക്കും ചികിത്സ നിഷേധിക്കപ്പെടരുതെന്നതാണ് സർക്കാരിന്റെ നിലപാട്. പാവപ്പെട്ടവരുടെ ചികിത്സയ്ക്ക് കരുത്തേകുന്ന കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതി കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ടുകൊണ്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)