കോഴിക്കോട് ചേവായൂരിൽ കാർ മതിലിലിടിച്ച് തീപിടിച്ചു; യാത്രികന് ദാരുണാന്ത്യം
കോഴിക്കോട് ചേവായൂർ മഠത്തിൽ മുക്കിൽ നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് തീപിടിച്ച് ചേവായൂർ സ്വദേശി സി.പി. സുധാകരൻ മരിച്ചു.
കോഴിക്കോട്: ചേവായൂർ മഠത്തിൽ മുക്കിൽ നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് തീപിടിച്ച് യാത്രികന് ദാരുണാന്ത്യം. ചേവായൂർ സ്വദേശി സി.പി. സുധാകരൻ ആണ് മരിച്ചത്.
പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടം. ബിസിനസ് ആവശ്യത്തിനായി വീട്ടിൽ നിന്ന് കൊയിലാണ്ടിയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. വലിയ ഇറക്കത്തിലൂടെ വരുന്നതിനിടെ കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.
റോഡരികിലെ ട്രാൻസ്ഫോർമറിന് സമീപം ഇടിച്ച കാർ തുടർന്ന് മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ശക്തമായ ഇടിയുടെ ആഘാതത്തിൽ വാഹനത്തിന് തീപിടിച്ചു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചെങ്കിലും സുധാകരന്റെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കാറിനുള്ളിൽ പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)