ഇവിഎം അട്ടിമറി ആരോപണം; കെ.ടി ജലീലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് യൂത്ത് കോൺഗ്രസ് പരാതി

വോട്ടിങ് മെഷീനിൽ തിരിമറി നടത്താമെന്ന് സംഘം സമീപിച്ചെന്ന വെളിപ്പെടുത്തലിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് വി.പി ദുൽഫിഖ്; തെളിവില്ലാത്ത ആരോപണമെങ്കിൽ നടപടിയെടുക്കണമെന്നും ആവശ്യം.

Nov 25, 2026 - 13:41
0
ഇവിഎം അട്ടിമറി ആരോപണം; കെ.ടി ജലീലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് യൂത്ത് കോൺഗ്രസ് പരാതി

തിരുവനന്തപുരം: ഇവിഎം അട്ടിമറി ആരോപണത്തിൽ മുൻമന്ത്രി കെ.ടി ജലീലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി ദുൽഫിഖാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും ചീഫ് ഇലക്ടറൽ ഓഫീസർക്കും പരാതി നൽകിയത്.

വോട്ടിങ് മെഷീനിൽ തിരിമറി നടത്താമെന്ന് അവകാശപ്പെട്ട് ഒരു സംഘം തന്നെ സമീപിച്ചുവെന്ന കെ.ടി ജലീലിന്റെ വെളിപ്പെടുത്തലിൽ സ്വതന്ത്ര ഏജൻസി അന്വേഷണം നടത്തണമെന്നാണ് പരാതിയിലെ ആവശ്യം. മങ്കടയിൽ മത്സരിച്ച ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന കുന്നത്ത് മുഹമ്മദിനെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനായി ഒരു സംഘം സമീപിച്ചുവെന്ന വിവരം ജനപ്രതിനിധിയായിരുന്ന ജലീൽ മറച്ചുവെച്ചത് നിയമപരമായി തെറ്റാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യതയെ ബാധിക്കുന്ന പ്രസ്താവനയായതിനാൽ വിഷയത്തിൽ അന്വേഷണം അനിവാര്യമാണെന്ന് വി.പി ദുൽഫിഖ് ആവശ്യപ്പെട്ടു. തെളിവുകളില്ലാതെ വ്യാജ ആരോപണം ഉന്നയിച്ചതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയാൽ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

അതേസമയം, വോട്ട് അട്ടിമറി നടന്നുവെന്നല്ല താൻ പറഞ്ഞതെന്നും അത്തരമൊരു തിരിമറിക്ക് സാധ്യതയുണ്ടെന്നാണ് സൂചിപ്പിച്ചതെന്നുമാണ് കെ.ടി ജലീലിന്റെ വിശദീകരണം. ഉദുമ എംഎൽഎ കെ. നീലകണ്ഠൻ നേരത്തെ നടത്തിയ പ്രസ്താവനയാണ് തനിക്കുള്ളിൽ സംശയമുണ്ടാക്കിയതെന്നും അതിന്റെ അടിസ്ഥാനത്തിലാണ് വോട്ട് അട്ടിമറി സാധ്യതയെക്കുറിച്ച് പ്രതികരിച്ചതെന്നും ജലീൽ വ്യക്തമാക്കി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User