പി.പി. ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണം; ഭർത്താവിന്റെയും സ്വത്ത് പരിശോധിക്കും

ടെൻഡറില്ലാതെ കാർട്ടൺ ഇന്ത്യയ്ക്ക് കരാർ നൽകിയെന്ന പരാതിയിൽ നടപടി; പി.പി. ദിവ്യയുടെയും ഭർത്താവിന്റെയും സ്വത്തുക്കളും അന്വേഷണ പരിധിയിൽ

Oct 23, 2026 - 19:34
0
പി.പി. ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണം; ഭർത്താവിന്റെയും സ്വത്ത് പരിശോധിക്കും

കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ പി.പി. ദിവ്യയുടെ നേതൃത്വത്തിൽ നടന്നതായി ആരോപിക്കപ്പെടുന്ന ക്രമക്കേടുകളിൽ വിജിലൻസ് അന്വേഷണത്തിന് സർക്കാർ അനുമതി നൽകി. ദിവ്യയുടെയും ഭർത്താവിന്റെയും സ്വത്തുക്കളും അന്വേഷണത്തിന്റെ പരിധിയിൽ വരും.

ടെൻഡർ നടപടികൾ പാലിക്കാതെ കാർട്ടൺ ഇന്ത്യ എന്ന കമ്പനിക്ക് നിർമ്മാണ കരാർ നൽകിയെന്ന പരാതിയിലാണ് അന്വേഷണം. കമ്പനി പി.പി. ദിവ്യയുടെ ബിനാമിയുടേതാണെന്ന ആരോപണവും പരാതിയിലുണ്ട്. കെഎസ്‌യു സംസ്ഥാന ഉപാധ്യക്ഷൻ മുഹമ്മദ് ഷമ്മാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

അഴിമതി നിരോധന നിയമത്തിലെ 17(A) വകുപ്പ് പ്രകാരമുള്ള അന്വേഷണാനുമതിയാണ് സർക്കാർ നൽകിയിരിക്കുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അന്വേഷണത്തിന് അനുമതി ലഭിച്ചിരുന്നില്ലെന്നാണ് വിവരം.

കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ സെക്രട്ടറി അബ്ദുൽ ലത്തീഫിനെതിരെയും വിജിലൻസ് അന്വേഷണം നടത്തും. കരാർ നടപടികളുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ, അതിൽ ഉദ്യോഗസ്ഥർക്കുള്ള പങ്ക്, സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നിവ അന്വേഷണത്തിൽ പരിശോധിച്ചേക്കും..

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User