ലോകം കാത്തിരുന്ന ഫുട്ബോൾ മാമാങ്കത്തിന് ഇന്ന് കിക്കോഫ്! 16 വേദികൾ, 48 ടീമുകൾ, 104 മത്സരങ്ങൾ;

മൂന്ന് രാജ്യങ്ങൾ ആതിഥേയരാകുന്ന ചരിത്ര ലോകകപ്പിൽ കിരീട വേട്ടയ്ക്ക് അർജന്റീന, ഫ്രാൻസ്, ബ്രസീൽ, സ്പെയിൻ അടക്കമുള്ള വമ്പൻമാർ.

ലോകം കാത്തിരുന്ന ഫുട്ബോൾ മാമാങ്കത്തിന് ഇന്ന് കിക്കോഫ്! 16 വേദികൾ, 48 ടീമുകൾ, 104 മത്സരങ്ങൾ;

2026 ഫുട്ബോൾ ലോകകപ്പ്: ചരിത്രത്തിലെ ഏറ്റവും വലിയ മാമാങ്കത്തിന് ഇന്ന് തുടക്കം.

2026 ഫുട്ബോൾ ലോകകപ്പ് ഇന്ന് അർധരാത്രിയോടെ ആരംഭിക്കുമ്പോൾ, ലോക ഫുട്ബോളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ടൂർണമെന്റിനാണ് തുടക്കമാകുന്നത്. ആതിഥേയരായി യുണൈറ്റഡ് സ്റ്റേറ്റ്സ് , കാനഡ , മെക്സിക്കോ എന്നീ മൂന്ന് രാജ്യങ്ങൾ ഒരുമിക്കുന്നു.ആദ്യമായാണ് 32ൽ നിന്ന് 48 ടീമുകളിലേക്ക് ലോകകപ്പ് വികസിക്കുന്നത്.

ഇതോടെ കൂടുതൽ രാജ്യങ്ങൾക്ക് ലോകകപ്പിൽ പങ്കെടുക്കാനുള്ള അവസരം ലഭിച്ചു.അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായി 16 നഗരങ്ങളിലായി വമ്പൻ സ്റ്റേഡിയങ്ങളും അത്യാധുനിക സൗകര്യങ്ങളും മത്സരത്തിന് വേദിയാകും മുൻ ലോകകപ്പുകളിലെ 64 മത്സരങ്ങളിൽ നിന്ന് 104 ആയി വർധിച്ചു.

ദൈർഘ്യമേറിയ ടൂർണമെന്റ് ആയതിനാൽ സ്ക്വാഡിന്റെ ആഴം.താരങ്ങളുടെ ഫിറ്റ്നസ് മാനേജ്മെന്റ്.വടക്കേ അമേരിക്കയിലെ വ്യത്യസ്ത കാലാവസ്ഥയും യാത്രാദൂരവും.പുതിയ ഫോർമാറ്റിനോട് ടീമുകൾ എങ്ങനെ പൊരുത്തപ്പെടുന്നു എന്നത് ടീമുകൾക്ക് 2026 ലോകകപ്പിൽ പുതിയ അനുഭവമായിരിക്കും 

ഈ ലോകകപ്പിൽ അർജന്റീന, ഫ്രാൻസ്, ബ്രസീൽ, സ്പെയിൻ എന്നീ ടീമുകളാണ് പ്രധാന ഫേവറിറ്റുകൾ. എന്നാൽ 48 ടീമുകളുടെ പുതിയ ഫോർമാറ്റ് അപ്രതീക്ഷിത ഫലങ്ങൾക്കും അണ്ടർഡോഗ് കഥകൾക്കും വഴിയൊരുക്കും. അതിനാൽ 2026 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മത്സരാത്മകവും പ്രവചനാതീതവുമായ ലോകകപ്പുകളിലൊന്നാകാൻ സാധ്യതയുണ്ട്.