ഉപയോക്താക്കൾക്ക് സന്തോഷവാർത്ത; ഒരു റീച്ചാർജിൽ 412 ദിവസത്തെ പ്ലാനുമായി BSNL
₹2,399 റീച്ചാർജിന് 47 ദിവസം അധിക വാലിഡിറ്റി; ഓഫർ സെപ്റ്റംബർ 12 വരെ മാത്രം
ന്യൂഡൽഹി: ഉപയോക്താക്കൾക്കായി പ്രത്യേക പ്രീപെയ്ഡ് ഓഫറുമായി ബിഎസ്എൻഎൽ. ₹2,399-ന്റെ വാർഷിക പ്ലാൻ റീച്ചാർജ് ചെയ്യുന്നവർക്ക് 47 ദിവസം അധിക വാലിഡിറ്റി ലഭിക്കും. ഇതോടെ സാധാരണ 365 ദിവസമായിരുന്ന വാലിഡിറ്റി 412 ദിവസമായി ഉയരും.
₹2,399 പ്ലാനിൽ അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 SMS, പ്രതിദിനം 2GB ഡാറ്റ എന്നിവയാണ് ലഭിക്കുന്നത്. പുതിയ ഓഫറിലൂടെ അധിക നിരക്ക് നൽകാതെ തന്നെ 47 ദിവസം കൂടി സേവനം ഉപയോഗിക്കാനാകും.
എന്നാൽ ഈ ആനുകൂല്യം പരിമിതകാലത്തേക്ക് മാത്രമാണ്. ഓഗസ്റ്റ് 12 മുതൽ സെപ്റ്റംബർ 12 വരെ ₹2,399 പ്ലാൻ റീച്ചാർജ് ചെയ്യുന്നവർക്കാണ് ഓഫർ ലഭിക്കുക. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് ബിഎസ്എൻഎൽ പ്രത്യേക ഓഫർ പ്രഖ്യാപിച്ചത്.
ബിഎസ്എൻഎൽ വെബ്സൈറ്റ് വഴിയും BSNL Selfcare ആപ്പ് വഴിയും പ്ലാൻ റീച്ചാർജ് ചെയ്യാം. സാധാരണയായി ദീർഘകാല വാലിഡിറ്റി ആവശ്യമുള്ള ഉപയോക്താക്കൾക്ക് ഓഫർ ഏറെ പ്രയോജനകരമായേക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)