കൊച്ചിയിൽ പോലീസുകാർക്ക് കുത്തേറ്റു; ആക്രമണം കൊലക്കേസ് പ്രതിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ നിന്ന്

വൈപ്പിനിൽ ബസ് ജീവനക്കാരെ മർദിക്കുന്നത് തടയുന്നതിനിടെ ഞാറയ്ക്കൽ എസ്.ഐ. ജിതിനും കോൺസ്റ്റബിൾ രാകേഷിനും പരിക്ക്; മൂന്ന് പേർ കസ്റ്റഡിയിൽ

Oct 21, 2026 - 06:56
0
കൊച്ചിയിൽ പോലീസുകാർക്ക് കുത്തേറ്റു; ആക്രമണം കൊലക്കേസ് പ്രതിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ നിന്ന്

എറണാകുളം: കൊച്ചിയിൽ ഗുണ്ടാസംഘവും സ്വകാര്യ ബസ് ജീവനക്കാരും തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിനിടെ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് കുത്തേറ്റു. ഞാറയ്ക്കൽ എസ്.ഐ. ജിതിൻ, കോൺസ്റ്റബിൾ രാകേഷ് എന്നിവർക്കാണ് പരിക്കേറ്റത്. കൊലക്കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ മുന്ന എന്നറിയപ്പെടുന്ന പ്രജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പോലീസുകാരെ ആക്രമിച്ചത്. പരിക്കേറ്റ ഉദ്യോഗസ്ഥരെ ഞാറയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വൈപ്പിൻ എളങ്കുന്നപ്പുഴയിലെ പെട്രോൾ പമ്പിൽ സ്വകാര്യ ബസ് ജീവനക്കാരെ ഒരു സംഘം മർദിക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് എസ്.ഐ. ജിതിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയത്. മുന്നയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം ബസ് ഡ്രൈവറെ മർദിക്കുകയായിരുന്നു.

മർദനം തടയാൻ പോലീസ് ശ്രമിച്ചതോടെ മുന്ന എസ്.ഐ. ജിതിനെയും കോൺസ്റ്റബിൾ രാകേഷിനെയും കുത്തിപ്പരിക്കേൽപ്പിച്ചു. ആക്രമണത്തിൽ ഉദ്യോഗസ്ഥരുടെ തലയ്ക്കും പരിക്കേറ്റതായാണ് വിവരം. പ്രതികളെ പിടികൂടാനെത്തിയ മറ്റ് പോലീസുകാരെയും സംഘം ആക്രമിക്കാൻ ശ്രമിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് മുന്ന എന്നറിയപ്പെടുന്ന പ്രജിത്ത്, സഹോദരൻ പ്രജീഷ്, വരാപ്പുഴ സ്വദേശി റാഹിൽ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനയ്ക്ക് ഹാജരാക്കിയ പ്രതികൾക്കെതിരെ തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

കഴിഞ്ഞ ദിവസമാണ് എസ്.ഐ. ജിതിൻ ഞാറയ്ക്കൽ പോലീസ് സ്റ്റേഷനിൽ ചുമതലയേറ്റത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User