അടൂർ പ്രകാശിന് കുരുക്ക്; യു.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റാൻ നീക്കം

വി.ഡി. സതീശനെതിരെ പരസ്യ വിമർശനം ഉന്നയിച്ചതിന് പിന്നാലെ യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിനെ സ്ഥാനത്ത് നിന്ന് മാറ്റാൻ കോൺഗ്രസ് നേതൃത്വത്തിൽ നീക്കം ശക്തമാകുന്നു.

Oct 07, 2026 - 17:01
Updated: 11 hours ago
0
അടൂർ പ്രകാശിന് കുരുക്ക്; യു.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റാൻ നീക്കം

തിരഞ്ഞെടുപ്പ് തിരിച്ചടികൾക്കും മുന്നണിക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങൾക്കും പിന്നാലെ യു.ഡി.എഫ്. കൺവീനർ അടൂർ പ്രകാശ് ഉയർത്തിയ പരസ്യ വിമർശനങ്ങൾ ഇപ്പോൾ അദ്ദേഹത്തിന് തന്നെ തിരിച്ചടിയാകുകയാണ്. കാരണം, അടിയന്തരമായി കൂടിക്കാഴ്ച നടത്തിയ കെ.പി.സി.സി. അധ്യക്ഷൻ സണ്ണി ജോസഫും മുഖ്യമന്ത്രി വി.ഡി. സതീശനും യു.ഡി.എഫ്. കൺവീനറെ മാറ്റാമെന്ന തീരുമാനത്തിലേക്കാണ് എത്തിനിൽക്കുന്നത്.
ഡൽഹിയിലെ കേരള ഹൗസിലായിരുന്നു കൂടിക്കാഴ്ച. കെ.പി.സി.സി. അധ്യക്ഷൻ മാറണമെന്ന ചർച്ചകൾക്കിടയിലാണ് അടൂർ പ്രകാശിന്റെ വിമർശനം വന്നത്. ഇതോടെ ശ്രദ്ധ യു.ഡി.എഫ്. കൺവീനർ പദവിയിലേക്ക് എത്തി. അങ്ങനെയാണ് ഇപ്പോൾ അടൂർ പ്രകാശിനെ മാറ്റാനുള്ള തീരുമാനം വന്നിരിക്കുന്നത്.നിലവിൽ പരസ്യമായി ചില നേതാക്കൾ മാത്രമാണ് അടൂർ പ്രകാശിനെ പിന്തുണച്ച് രംഗത്തുവന്നിരിക്കുന്നത്. ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പോലും അടൂർ പ്രകാശിനെതിരെ ശക്തമായ വിമർശനമാണ് ഉന്നയിച്ചിരിക്കുന്നത്. ഇതോടെയാണ് അടൂർ പ്രകാശിന്റെ ‘അടപ്പ്’ തന്നെ ആദ്യം ഊരാമെന്ന തീരുമാനത്തിലേക്ക് കോൺഗ്രസ് പാർട്ടി എത്തിനിൽക്കുന്നത്.

പ്രതിപക്ഷ മുന്നണിയെ വലിയൊരു രാഷ്ട്രീയ പ്രതിസന്ധിയിലേക്കാണ് അടൂർ പ്രകാശിന്റെ പ്രസ്താവന തള്ളിയിട്ടത്. പാർട്ടിയിലെയും മുന്നണിയിലെയും ജനാധിപത്യപരമായ കൂടിയാലോചനകൾ പൂർണമായും ഒഴിവാക്കപ്പെടുന്നുവെന്നും ഏകപക്ഷീയമായ തീരുമാനങ്ങളാണ് നടപ്പിലാകുന്നതെന്നുമുള്ള അദ്ദേഹത്തിന്റെ തുറന്നുപറച്ചിൽ യു.ഡി.എഫിലെ ആഭ്യന്തര തർക്കങ്ങളെ പരസ്യ തെരുവിലേക്ക് എത്തിച്ചതാണ്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രവർത്തനശൈലിയെ കേന്ദ്രീകരിച്ചാണ് അടൂർ പ്രകാശിന്റെ പ്രധാന വിമർശനങ്ങൾ വന്നത്. മുന്നണി കൺവീനർ പോലുമറിയാതെ പ്രധാനപ്പെട്ട രാഷ്ട്രീയ-നയപരമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നു, ഘടകകക്ഷികളുമായും മുതിർന്ന നേതാക്കളുമായും ആവശ്യമായ കൂടിയാലോചനകൾ നടത്തുന്നില്ല തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും ഉയർന്നുവരുന്നത്. മാധ്യമങ്ങളിലൂടെയാണ് മുന്നണിയുടെ പല തീരുമാനങ്ങളും അറിയുന്നതെന്ന കൺവീനറുടെ പ്രസ്താവന മുന്നണിക്കുള്ളിലെ ഏകോപനമില്ലായ്മയുടെ ആഴം വ്യക്തമാക്കുന്നുണ്ട്. യു.ഡി.എഫ്. പോലുള്ള ഒരു വലിയ മുന്നണി സംവിധാനം മുന്നോട്ടുപോകുന്നത് ഘടകകക്ഷികളുടെ പരസ്പര വിശ്വാസത്തിലും കൂട്ടായ തീരുമാനങ്ങളിലുമാണ്.

എന്നാൽ, യു.ഡി.എഫ്. യോഗങ്ങൾ കൃത്യമായി വിളിച്ചുചേർക്കുന്നതിലോ മുന്നണി തലത്തിൽ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിലോ ഉണ്ടാകുന്ന വീഴ്ച മറ്റ് ഘടകകക്ഷികൾക്കിടയിലും അതൃപ്തി ഉണ്ടാക്കിയെന്നാണ് അടൂർ പ്രകാശിന്റെ ന്യായം.വി.ഡി. സതീശന്റെ പ്രവർത്തനശൈലിക്കെതിരെ യു.ഡി.എഫ്. കൺവീനർ അടൂർ പ്രകാശ് നടത്തിയ പരസ്യ വിമർശനങ്ങളും എ.ഐ.സി.സി. അധ്യക്ഷൻ മല്ലികാർജുന്‍ ഖാർഗെയ്ക്ക് നൽകിയ പരാതിയുമാണ് കേരളത്തിലെ കോൺഗ്രസിനെ പ്രതിക്കൂട്ടിലാക്കിയത്.പാർട്ടി മുന്നേറുന്ന ഘട്ടത്തിൽ പരസ്യ പ്രതികരണങ്ങളിലൂടെ മുന്നണിയെ അനാവശ്യ പ്രതിസന്ധിയിലാക്കിയ അടൂർ പ്രകാശിന്റെ നീക്കത്തിനെതിരെ കോൺഗ്രസിനുള്ളിലെ പ്രമുഖ വിഭാഗങ്ങളും ഔദ്യോഗിക നേതൃത്വവും കടുത്ത പ്രതിഷേധത്തിലാണ്.പരസ്യ പ്രസ്താവനയും അച്ചടക്കലംഘനവുമാണ് ഇതെന്നാണ് വിമർശനം. പാർട്ടി വേദിയിലോ ആഭ്യന്തര യോഗങ്ങളിലോ ഉന്നയിക്കേണ്ട വിഷയങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ പരസ്യമാക്കിയത് കടുത്ത അച്ചടക്കലംഘനമാണെന്ന് നേതൃത്വം കരുതുന്നുണ്ട്.

വി.ഡി. സതീശനെയും പാർട്ടിയെയും പൊതുജനമധ്യത്തിൽ അധിക്ഷേപിക്കുന്ന നിലപാടാണ് അടൂർ പ്രകാശ് സ്വീകരിച്ചതെന്ന വികാരം പാർട്ടി പ്രവർത്തകർക്കിടയിലും ശക്തമാണ്. ഹൈക്കമാൻഡിന് പരാതി നൽകിയതിന് പിന്നാലെ അടൂർ പ്രകാശിനെതിരെ അച്ചടക്ക നടപടി വേണമെന്ന ആവശ്യവും ഒരു വിഭാഗം നേതാക്കൾ മുന്നോട്ടുവെച്ചിട്ടുണ്ട്.സതീശൻ പക്ഷത്തിന്റെ അതൃപ്തിയും തിരിച്ചടിയുമാണ് അടൂരിനെ ഇപ്പോൾ പുറത്തേക്കുള്ള വഴിയിൽ എത്തിച്ചത്. പാർട്ടിയെയും സർക്കാരിനെയും ഏകോപിപ്പിച്ച് മുന്നോട്ടുകൊണ്ടുപോകുന്ന വേളയിൽ ഉന്നയിച്ച ആക്ഷേപങ്ങൾ വ്യക്തിവിരോധത്തിന്റെ ഭാഗമാണെന്നാണ് സതീശൻ അനുകൂലികളുടെ വാദം.ഘടകകക്ഷികളുമായുള്ള സഹകരണത്തിലും തീരുമാനങ്ങളെടുക്കുന്നതിലും കൂടിയാലോചനകൾ നടക്കുന്നുണ്ടെന്നും, അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കി സർക്കാരിന്റെയും മുന്നണിയുടെയും പ്രതിച്ഛായ തകർക്കാൻ ശ്രമിക്കുകയാണെന്നും ഇവർ ആരോപിക്കുന്നുണ്ട്.അതേസമയം, താൻ ഉന്നയിച്ച കാര്യങ്ങളിൽ ഉറച്ചുനിൽക്കുകയാണ് അടൂർ പ്രകാശ്. മുന്നണി കൺവീനർ എന്ന നിലയിൽ തന്നെ മറികടന്ന് തീരുമാനങ്ങൾ എടുക്കുന്നത് തിരുത്തപ്പെടണമെന്നും, താൻ ഉന്നയിച്ചത് ആഭ്യന്തര ജനാധിപത്യത്തിന്റെ വിഷയമാണെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം.

വിഷയം എ.ഐ.സി.സി. അധ്യക്ഷൻ മല്ലികാർജുന്‍ ഖാർഗെ ഉൾപ്പെടെയുള്ള കേന്ദ്ര നേതൃത്വത്തിന് മുന്നിലെത്തിയതോടെ ദേശീയ നേതൃത്വത്തിനും കടുത്ത അതൃപ്തിയിലാണ്. പാർട്ടി നേതാക്കൾ പരസ്യ പ്രസ്താവനകൾ ഒഴിവാക്കണമെന്ന് എ.ഐ.സി.സി. കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.പരാതി പരിഹരിക്കാനും ഏകോപനക്കുറവ് പരിഹരിക്കാനുമായി ദീപാ ദാസ്മുന്‍ഷിയെ കേരളത്തിലേക്ക് അയക്കാനും പാർട്ടി-സർക്കാർ ഏകോപന സമിതി രൂപീകരിക്കാനും ഹൈക്കമാൻഡ് ആലോചിക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് അടൂർ പ്രകാശിനെ മാറ്റാമെന്ന ചിന്തയിലേക്ക് നേതാക്കൾ എത്തിയത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User