വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തുന്നത് നിരീക്ഷിക്കാന്‍ ബിജെപി വരുന്നു

Aug 12, 2022 - 06:12
0
വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തുന്നത് നിരീക്ഷിക്കാന്‍ ബിജെപി വരുന്നു

സ്വാതന്ത്ര്യദിനത്തില്‍ വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം ഏറെ ചര്‍ച്ചയായിരുന്നു. ദേശീയത അടിച്ചേല്‍പ്പിക്കുന്ന രീതിയാണ് ബിജെപിയില്‍ നിന്നുണ്ടാകുന്നതെന്ന് ആരോപണവും ശക്തമാണ്. ഇതിനിടയിലാണ് വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ അണികളെ ബിജെപി ഏര്‍പ്പാടാക്കുന്നത്. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഈ മാസം 13 മുതല്‍ 15 വരെ എല്ലാ വീടുകളിലും പതാക ഉയര്‍ത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദ്ദേശിച്ചിരുന്നു. ഇതിനിടെ പതാക ഉയര്‍ത്താത്ത വീടുകളുടെ ചിത്രങ്ങളെടുക്കണമെന്ന് ഉത്തരാഖണ്ഡ് ബിജെപി പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഹല്‍ദ്വാനിയില്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുക്കവെ ഉത്തരാഖണ്ഡ് ബിജെപി നേതാവ് മഹേന്ദ്ര ഭട്ടാണ് അനുയായികള്‍ക്ക് ഇത്തരത്തില്‍ നിര്‍ദ്ദേശം നല്‍കിയത്. ''ആര്‍ക്കാണ് വീട്ടില്‍ പതാക ഉയര്‍ത്തുന്നതിനോട് പ്രശ്‌നമുള്ളത്? ആരാണ് ദേശീയവാദിയെന്നും ആരാണ് അങ്ങനെയല്ലാത്തവരെന്നും നമുക്ക് നോക്കാം''- മഹേന്ദ്ര ഭട്ട് പറഞ്ഞു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User