മഴയിൽ മുങ്ങി ഡൽഹി; ഓറഞ്ച് അലേർട്ട്, വിമാന സർവീസുകൾക്ക് തിരിച്ചടി

കനത്ത മഴ തുടരുന്ന ഡൽഹിയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചതിന് പിന്നാലെ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും രൂക്ഷമായി; 15 വിമാനങ്ങൾ റദ്ദാക്കുകയും 90-ലേറെ സർവീസുകൾ വൈകുകയും ചെയ്തു.

Aug 25, 2026 - 10:07
0
മഴയിൽ മുങ്ങി ഡൽഹി; ഓറഞ്ച് അലേർട്ട്, വിമാന സർവീസുകൾക്ക് തിരിച്ചടി

ഡൽഹി: രാജ്യതലസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോടുകൂടിയ കനത്ത മഴയാണ് തലസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിലനിൽക്കുന്നത്. ശക്തമായ മഴയായതിനാൽ നഗരത്തിലെ താഴ്ന്ന പ്രാദേശിങ്ങളിലും പ്രധാന റോഡുകളിലും വെള്ളക്കെട്ട് രൂക്ഷമായതോടെ ഗതാഗത സംവിധാനം താറുമാറായി. കൂടാതെ, കനത്ത മഴയെ തുടർന്ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ 15 വിമാനങ്ങൾ റദ്ദാക്കിയതായും 90-ലേറെ സർവീസുകൾ വൈകിയതായും വിമാനങ്ങളുടെ സഞ്ചാരം നിരീക്ഷിക്കുന്ന പ്ലാറ്റ്‌ഫോമായ ഫ്‌ലൈറ്റ് റഡാർ 24 അറിയിച്ചു. 

വരും മണിക്കൂറുകളിലും ഡൽഹിയിലെ ഒറ്റപ്പെട്ട മേഖലകളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.  തിങ്കളാഴ്ചയും ഡൽഹി-എൻസിആർ മേഖലയിൽ ശക്തമായ മഴ ലഭിച്ചിരുന്നു. ഇതോടെ നഗരത്തിലെ നിരവധി പ്രധാന റോഡുകളിൽ വെള്ളം കയറിയതിനെ തുടർന്ന് മണിക്കൂറുകളോളം നീണ്ട ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഡൽഹിക്ക് പുറമെ ഗുരുഗ്രാം, നോയിഡ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായതോടെ സാധാരണ ജനജീവിതം പ്രതിസന്ധിയിലായി. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User