പഞ്ചസാര പൂഴ്ത്തിവെച്ചാൽ പണി കിട്ടും; സ്റ്റോക്ക് പകുതിയാക്കി കേന്ദ്രം

പഞ്ചസാര പൂഴ്ത്തിവെപ്പും വിലക്കയറ്റവും തടയാൻ വ്യാപാരികളുടെ സ്റ്റോക്ക് പരിധി 2,000 ക്വിന്റലായി കുറച്ച് കേന്ദ്ര സർക്കാർ.

Sep 02, 2026 - 11:13
0
പഞ്ചസാര പൂഴ്ത്തിവെച്ചാൽ പണി കിട്ടും; സ്റ്റോക്ക് പകുതിയാക്കി കേന്ദ്രം

ഡൽഹി: രാജ്യത്തെ വിപണികളിൽ പഞ്ചസാരയുടെ ലഭ്യത ഉറപ്പാക്കുന്നതിനും പൂഴ്ത്തിവെപ്പും ഊഹക്കച്ചവടവും തടയുന്നതിനുമായി പഞ്ചസാര വ്യാപാരികളുടെ സ്റ്റോക്ക് പരിധി കേന്ദ്ര സർക്കാർ വീണ്ടും കുറച്ചു. 4,000 ക്വിന്റൽ പരിധി എന്നുള്ളതിൽ നിന്നും 2,000 ക്വിന്റലായാണ് കുറിച്ചിരിക്കുന്നത്.  സെപ്റ്റംബർ 15 ന് പ്രാബല്യത്തിൽ വരുന്ന പുതിയ നിയന്ത്രണം നവംബർ 30 വരെ തുടരുമെന്നാണ് കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഒപ്പം, പുതിയ ചട്ടപ്രകാരം വ്യാപാരികൾക്ക് ലഭിച്ച തീയതി മുതൽ 30 ദിവസത്തിൽ കൂടുതൽ പഞ്ചസാര സ്റ്റോക്ക് സൂക്ഷിക്കാനും കഴിയില്ല. 

എന്നാൽ, കൊൽക്കത്തയിലും വിപുലീകരിച്ച മെട്രോപൊളിറ്റൻ മേഖലയിലും നിലവിലെ 4,000 ക്വിന്റൽ സ്റ്റോക്ക് പരിധി തുടരും. കിഴക്കൻ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള വിതരണത്തിന്റെ പ്രധാന കേന്ദ്രമായതിനാലാണ് കൊൽക്കത്തയ്ക്ക് ഇളവ് അനുവദിച്ചത്. അനുവദനീയമായ പരിധിയിലും അധികമായി പഞ്ചസാര ശേഖരിക്കുന്നതും വിൽപ്പനയിലെ ക്രമക്കേടുകളും കണ്ടെത്തിയതിനെ തുടർന്നാണ് സർക്കാർ നിയന്ത്രണങ്ങൾ ശക്തമാക്കിയത്. ഉപഭോക്താക്കൾക്ക് ന്യായമായ വിലയിൽ പഞ്ചസാര ലഭ്യമാക്കുകയും വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുകയുമാണ് പുതിയ നടപടിയുടെ ലക്ഷ്യം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User