‘കുടുംബ മൂല്യങ്ങൾ സംരക്ഷിക്കണം’; ഒ.ടി.ടി നിയന്ത്രിക്കാൻ ആർ.എസ്.എസ് നീക്കം

ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കത്തിന് പ്രത്യേക നിരീക്ഷണ-നിയന്ത്രണ സംവിധാനം വേണമെന്ന നിർദേശവുമായി ആർ.എസ്.എസ് സമിതി രൂപീകരിച്ചു.

Sep 16, 2026 - 12:25
Updated: 11 hours ago
0
‘കുടുംബ മൂല്യങ്ങൾ സംരക്ഷിക്കണം’; ഒ.ടി.ടി നിയന്ത്രിക്കാൻ ആർ.എസ്.എസ് നീക്കം

ന്യൂഡൽഹി: ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കത്തിന് കൂടുതൽ നിയന്ത്രണം വേണമെന്ന നിർദേശവുമായി ആർ.എസ്.എസ്. കുടുംബങ്ങളെയും യുവതലമുറയെയും ബാധിക്കുന്ന ചില ഉള്ളടക്കങ്ങൾ ചൂണ്ടിക്കാട്ടി, ഒ.ടി.ടി മേഖലയ്ക്കായി പ്രത്യേക നിരീക്ഷണ-നിയന്ത്രണ സംവിധാനം വേണമെന്നാണ് സംഘടനയുടെ നിലപാട്.

മുൻ വൈസ് ചാൻസലർമാരും വിദ്യാഭ്യാസ-സാംസ്കാരിക മേഖലകളിൽ നിന്നുള്ളവരും ആർ.എസ്.എസ് പ്രചാരകരും ഉൾപ്പെട്ട സമിതിയാണ് വിഷയം പരിശോധിക്കുന്നത്. തിയേറ്റർ സിനിമകൾക്ക് CBFC സർട്ടിഫിക്കേഷൻ ഉള്ളതുപോലെ ഒ.ടി.ടി പ്ലാറ്റ്ഫോമുകൾക്കും സമാനമായ സംവിധാനം വേണമെന്ന നിർദേശമാണ് സമിതിയുടെ പരിഗണനയിലുള്ളത്.

ആർ.എസ്.എസിന്റെ ‘കുടുംബ ബോധൻ’ വിഭാഗത്തിന്റെ വിലയിരുത്തലുകളും നീക്കത്തിന് പിന്നിലുണ്ടെന്നാണ് വിവരം. 2024 ഒക്ടോബറിലെ വിജയദശമി പ്രസംഗത്തിൽ സർസംഘചാലക് മോഹൻ ഭാഗവതും ഒ.ടി.ടി ഉള്ളടക്കത്തിന്റെ സാമൂഹിക സ്വാധീനത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User