ഒടുവിൽ ഇഡി നൽകി നഷ്ടപരിഹാരം; പ്രതിഷേധത്തിനിടെ തകർന്ന ടാക്സി വാഹനത്തിന്റെ ഉടമയ്ക്ക് 1.75 ലക്ഷം രൂപ

The Enforcement Directorate (ED) has compensated a taxi owner with ₹1.75 lakh after his vehicle was damaged during protests following an ED raid in Thiruvananthapuram

Jul 24, 2026 - 21:01
0
ഒടുവിൽ ഇഡി നൽകി നഷ്ടപരിഹാരം; പ്രതിഷേധത്തിനിടെ തകർന്ന ടാക്സി വാഹനത്തിന്റെ ഉടമയ്ക്ക് 1.75 ലക്ഷം രൂപ
പ്രതീകാത്​മക ചിത്രം (ഈ സംഭവത്തിലെ യഥാർഥ കാറുമായി യാതൊരു ബന്ധവുമില്ല)

കൊച്ചി: തിരുവനന്തപുരത്ത് നടന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡിനെ തുടർന്നുണ്ടായ പ്രതിഷേധത്തിനിടെ തകർന്ന ടാക്സി വാഹനത്തിന്റെ ഉടമയ്ക്ക് ഇഡി നഷ്ടപരിഹാരം കൈമാറി. തിരുവനന്തപുരം സ്വദേശിയായ ടാക്സി ഡ്രൈവർക്കാണ് ഏകദേശം 1.75 ലക്ഷം രൂപ നഷ്ടപരിഹാരമായി ലഭിച്ചത്.

സിപിഎം ജില്ലാ നേതൃത്വം നേരത്തെ നഷ്ടപരിഹാരം നൽകുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് അതിൽ നിന്ന് പിന്മാറിയെന്നാണ് വിവരം. തുടർന്ന് ഇഡിയാണ് വാഹന ഉടമയ്ക്ക് നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചത്.കൊച്ചി ഇഡി ഓഫീസിലേക്ക് വാഹന ഉടമയെ വിളിച്ചുവരുത്തിയാണ് നഷ്ടപരിഹാര തുക കൈമാറിയത്. പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയിൽ സിഎംആർഎൽ–എക്സാലോജിക് കേസുമായി ബന്ധപ്പെട്ട് ഇഡി നടത്തിയ റെയ്ഡിന് പിന്നാലെയായിരുന്നു പ്രതിഷേധം ശക്തമായത്. റെയ്ഡ് പൂർത്തിയാക്കി ഉദ്യോഗസ്ഥർ പുറത്തേക്ക് വന്നപ്പോൾ പ്രതിഷേധത്തിനിടെ ടാക്സി വാഹനം തകർക്കപ്പെടുകയും ഇഡി ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമമുണ്ടായെന്നുമാണ് റിപ്പോർട്ടുകൾ.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User