നവീകരിച്ച കെഎസ്ആർടിസിയുടെ 14 ബസുകൾ ഇന്ന് നിരത്തിലിറങ്ങും; മലിനീകരണം 85% വരെ കുറഞ്ഞു

പഴയ ബസുകൾക്ക് പുതുജീവൻ; BS-III, BS-IV ബസുകളുടെ നവീകരണം പുരോഗമിക്കുന്നു

Aug 13, 2026 - 07:46
Updated: 1 month ago
0
നവീകരിച്ച കെഎസ്ആർടിസിയുടെ 14 ബസുകൾ ഇന്ന് നിരത്തിലിറങ്ങും; മലിനീകരണം 85% വരെ കുറഞ്ഞു

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പഴയ ബസുകൾ നവീകരിച്ച് സർവീസിന് ഉപയോഗിക്കുന്ന റീഫർബിഷ്മെന്റ് പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയായി. നവീകരിച്ച 14 ബസുകൾ ഇന്ന് തിരുവനന്തപുരം കിഴക്കേക്കോട്ട സിറ്റി ഡിപ്പോയിൽ നടക്കുന്ന ചടങ്ങിൽ സർവീസിനായി നിരത്തിലിറക്കും.

കാലപ്പഴക്കം വന്നെങ്കിലും സാങ്കേതികമായി മികച്ച രീതിയിൽ പുനരുപയോഗിക്കാൻ കഴിയുന്ന ബസുകളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബസുകളുടെ മെക്കാനിക്കൽ, ഇലക്ട്രിക്കൽ ഘടകങ്ങൾ, എൻജിൻ, സീറ്റുകൾ, ലൈറ്റിങ്, തറ, ജനലുകൾ തുടങ്ങിയവ വിശദമായി പരിശോധിച്ചാണ് നവീകരണം നടത്തിയത്.

നിലവിൽ BS-III, BS-IV വിഭാഗങ്ങളിലുള്ള ബസുകളാണ് നവീകരിക്കുന്നത്. ബസുകളുടെ അകവും പുറവും കൂടുതൽ ആകർഷകമാക്കുന്നതിനൊപ്പം യാത്രക്കാർക്ക് മെച്ചപ്പെട്ട സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

നവീകരണത്തിന്റെ ഭാഗമായി എൻജിനുകളുടെ പ്രവർത്തനക്ഷമതയും പരിശോധിക്കുന്നുണ്ട്. പരിശോധനയിൽ പിന്നാക്കം നിൽക്കുന്ന എൻജിനുകൾ ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തി മെച്ചപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ നവീകരിച്ച ബസുകളിൽ മലിനീകരണ തോത് 80 മുതൽ 85 ശതമാനം വരെ കുറഞ്ഞതായി പരിശോധനാ ഫലങ്ങളിൽ വ്യക്തമായതായി കെഎസ്ആർടിസി അറിയിച്ചു.

പഴയ ബസുകൾക്ക് പുതുജീവൻ നൽകുന്നതിലൂടെ പുതിയ വാഹനങ്ങൾ വാങ്ങുന്നതിനൊപ്പം നിലവിലുള്ള വാഹനശേഷി പരമാവധി പ്രയോജനപ്പെടുത്താനും ബസുകളുടെ ഉപയോഗകാലം വർധിപ്പിക്കാനും സാധിക്കും.

യാത്രക്കാരുടെ സുരക്ഷ, സൗകര്യം, വാഹനങ്ങളുടെ കാര്യക്ഷമത, വിശ്വാസ്യത എന്നിവ ഉയർത്തുന്നതിനൊപ്പം കെഎസ്ആർടിസിയുടെ സേവന നിലവാരം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User