കേരളത്തിന്റെ വികസനത്തിന് പുതിയ നയസമീപനം; ഐ.ഐ.എം.കെ ശിൽപശാലയ്ക്ക് തുടക്കം
കേരളത്തിന്റെ ദീർഘകാല വികസന സാധ്യതകളും ഭാവിയിലെ വെല്ലുവിളികളും ചർച്ച ചെയ്ത് പുതിയ നയസമീപനങ്ങൾ രൂപപ്പെടുത്താൻ ഐ.ഐ.എം.കെ സംഘടിപ്പിക്കുന്ന ദ്വിദിന ശിൽപശാലയ്ക്ക് തുടക്കമായി.
കോഴിക്കോട്: കേരളത്തിന്റെ ഭാവി വികസനത്തിന് പുതിയ ദിശയും നയസമീപനങ്ങളും കണ്ടെത്താൻ സംസ്ഥാന മന്ത്രിസഭയുടെ ദ്വിദിന നേതൃത്വ ശിൽപശാലയ്ക്ക് കോഴിക്കോട് ഐ.ഐ.എം ക്യാമ്പസിൽ തുടക്കമായി. ദീർഘകാല വികസന സാധ്യതകളും മുന്നിലുള്ള വെല്ലുവിളികളും വിലയിരുത്തുന്നതിനായി ഐ.ഐ.എം കോഴിക്കോട് സംഘടിപ്പിക്കുന്ന ‘റീഇമാജിനിങ് കേരളം’ ശിൽപശാല സെപ്റ്റംബർ 4, 5 തീയതികളിലാണ് നടക്കുന്നത്. മുഖ്യമന്ത്രി വി.ഡി. സതീശൻ, മന്ത്രിസഭാംഗങ്ങൾ, ചീഫ് സെക്രട്ടറി, മുഖ്യമന്ത്രിയുടെ സെക്രട്ടറി, ഒ.എസ്.ഡി, സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസർ എന്നിവർ പങ്കെടുക്കുന്നു.
വെള്ളിയാഴ്ച രാവിലെ 9ന് മുഖ്യമന്ത്രി വി.ഡി. സതീശൻ തിരിതെളിച്ച് ആദ്യദിന പരിപാടികൾക്ക് തുടക്കമിട്ടു. തുടർന്ന് ‘Transformational Leadership in the Age of AI: Engaging People with Purpose and Impact’ എന്ന വിഷയത്തിൽ ആദ്യ സെഷൻ നടന്നു. നിർമിതബുദ്ധി, കാലാവസ്ഥാ പ്രതിരോധം, ദുരന്തനിവാരണം, പൊതുജനാരോഗ്യം, വയോജനക്ഷേമം, സിൽവർ ഇക്കോണമി, തൊഴിൽ, സംരംഭകത്വം, നൈപുണ്യ വികസനം, ഉന്നത വിദ്യാഭ്യാസം, കേരളത്തിന്റെ ആഗോള ബ്രാൻഡിംഗ് തുടങ്ങിയ വിഷയങ്ങളാണ് ശിൽപശാലയിൽ പ്രധാനമായും ചർച്ച ചെയ്യുന്നത്. ജപ്പാനിലെ കിയോ സർവകലാശാല, കിംഗ്സ് കോളജ് ലണ്ടൻ എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധർ ഉൾപ്പെടെ വിവിധ മേഖലകളിലെ രാജ്യാന്തര വിദഗ്ധർ സെഷനുകൾ നയിക്കും. കേരളത്തിന്റെ ഭരണനയങ്ങളെ കൂടുതൽ ഫലപ്രദവും സുസ്ഥിരവുമാക്കുന്നതിനുള്ള മാർഗങ്ങളും ആഗോള മികച്ച മാതൃകകളും പരിപാടിയിൽ വിലയിരുത്തും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)