മഴയുടെ ശക്തി കൂടുന്നു; ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദം, കേരളത്തിലെ ജില്ലകളിൽ മുന്നറിയിപ്പ്

ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദത്തിന്റെ സ്വാധീനത്തിൽ കേരളത്തിൽ ബുധനാഴ്ച മുതൽ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്.

Sep 23, 2026 - 09:43
Updated: 19 hours ago
0
മഴയുടെ ശക്തി കൂടുന്നു; ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദം, കേരളത്തിലെ ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ശക്തിപ്രാപിച്ച് അതിതീവ്ര ന്യൂനമർദമായി മാറിയതോടെ സംസ്ഥാനത്തും മഴയുടെ ശക്തി വർധിക്കാൻ സാധ്യത. നിലവിലെ സാഹചര്യത്തിൽ ന്യൂനമർദം ബുധനാഴ്ച രാത്രിയോടെ ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തിനും ഒഡിഷയിലെ ഗോപാൽപുരിനും ഇടയിലുള്ള തീരപ്രദേശത്തേക്ക് നീങ്ങി കരതൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണം.

കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ബുധനാഴ്ച മുതൽ കേരളത്തിൽ മഴ കൂടുതൽ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ട്  പ്രഖ്യാപിച്ചിട്ടുണ്ട്.

വ്യാഴാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലേർട്ട്. വെള്ളിയാഴ്ച മഴ മുന്നറിയിപ്പ് കൂടുതൽ ജില്ലകളിലേക്ക് വ്യാപിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾക്കാണ് അന്ന് യെല്ലോ അലേർട്ട് നൽകിയിരിക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User