നീറ്റ് വിവാദം: എൻടിഎയിൽ വൻ അഴിച്ചുപണി; 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

NEET Controversy: Major Reshuffle at NTA; 47 Officials Dismissed

Jul 24, 2026 - 20:43
0
നീറ്റ് വിവാദം: എൻടിഎയിൽ വൻ അഴിച്ചുപണി; 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു
നീറ്റ് വിവാദം: എൻടിഎയിൽ വൻ അഴിച്ചുപണി; 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേട് വിവാദങ്ങൾക്ക് പിന്നാലെ നാഷണൽ ടെസ്റ്റിങ് ഏജൻസിയിൽ (എൻടിഎ) കേന്ദ്ര സർക്കാർ വ്യാപക അഴിച്ചുപണിക്ക് തുടക്കമിട്ടു. ഇതിന്റെ ഭാഗമായി 47 ഉദ്യോഗസ്ഥരെ ഏജൻസിയിൽ നിന്ന് പുറത്താക്കി. എൻടിഎ രൂപീകരിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ ഭരണപരമായ പുനഃസംഘടനയായാണ് ഈ നടപടി വിലയിരുത്തപ്പെടുന്നത്.

പുറത്താക്കപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടികളും തുടർന്നുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് സൂചന. വ്യക്തികളെ മാറ്റുന്നതിൽ മാത്രം ഒതുങ്ങാതെ, എൻടിഎയുടെ പ്രവർത്തനരീതിയിലും ഘടനയിലും സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവരാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. പരീക്ഷാ നടത്തിപ്പിൽ കൂടുതൽ സുതാര്യതയും സുരക്ഷയും ഉറപ്പാക്കുന്നതിനാണ് ഈ നീക്കമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.കേന്ദ്ര സർക്കാർ നിയോഗിച്ച വിദഗ്ധസമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് നടപടികൾ സ്വീകരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി പരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ നടപ്പാക്കാനും സർക്കാർ ഒരുങ്ങുകയാണ്. പരീക്ഷാ നടത്തിപ്പിൽ പുറം ഏജൻസികൾക്ക് നൽകുന്ന കരാർ സംവിധാനത്തിലും മാറ്റങ്ങൾ വരാനിടയുണ്ട്. ഇതിലൂടെ ഉത്തരവാദിത്വം വർധിപ്പിക്കാനും പരീക്ഷാ നടത്തിപ്പിലെ വീഴ്ചകൾ കുറയ്ക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ.
നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് രാജ്യവ്യാപകമായി പ്രതിഷേധങ്ങളും വിവാദങ്ങളും ശക്തമായ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നടപടി. നീറ്റിന് പുറമെ ജെഇഇ മെയിൻ, സിയുഇടി ഉൾപ്പെടെ രാജ്യത്തെ പ്രധാന ദേശീയതല പ്രവേശന പരീക്ഷകളുടെ നടത്തിപ്പ് എൻടിഎയ്ക്കാണ് ചുമതല. പുതിയ പരിഷ്കാരങ്ങൾ ഒരു മാസത്തിനകം ഘട്ടംഘട്ടമായി നടപ്പാക്കുമെന്നാണ് സൂചന.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User