ആഭ്യന്തര വകുപ്പ്പരാജയം സിപിഐ സംസ്ഥാന സമ്മേളനത്തില്‍ സര്‍ക്കാരിന് വിമര്‍ശനം
സംസ്ഥാനത്തെ ആഭ്യന്തരവകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സമ്മേളന പ്രതിനിധികൾ. ആഭ്യന്തര വകുപ്പ് അമ്പേ പരാജയമാണ്, മന്ത്രി ജി ആര്‍ അനിലിന് പോലും നീതി ലഭിക്കുന്നില്ലെന്ന് പ്രതിനിധികള്‍ കുറ്റപ്പെടുത്തി. സിപിഐ ,സിപിഎമ്മിന്‍റെ അടിമയാകരുത്.കൃഷി വകുപ്പിന്‍റേത് മോശം പ്രവർത്തനം, കൃഷിവകുപ്പിന്‍റെ പ്രവർത്തനം പാർട്ടി പരിശോധിക്കണം. ഫാസിസത്തിനെതിരെ പാർട്ടി ശക്തിപ്പെടുത്താന്‍ ശ്രമിക്കണം അല്ലാതെ നേതാക്കളുടെ ഭാവി രക്ഷപ്പെടുത്തുവാനല്ല ശ്രമിക്കേണ്ടത്.
സിപിഐ ദേശീയ നേതൃത്വം അമ്പേ പരാജയമെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി. രാജ്യത്ത് അരശതമാനം വോട്ടുണ്ടാക്കാനുള്ള ഐഡിയ പറയണം. ബദൽ എന്ന ലക്ഷ്യം പിന്നീടാകാം. ആകർഷകമായ കേന്ദ്ര നേതൃത്വം വേണമെന്നും ആവശ്യമുയര്‍ന്നു.ശ്രീറാം വെങ്കിട്ടരാമന് നിയമനം കൊടുത്തത് ആരുടെ തീരുമാനമെന്നും ചോദ്യമുയര്‍ന്നു, പ്രതിഷേധം കടുത്തപ്പോ പിൻമാറേണ്ടിവന്നത് റവന്യു വകുപ്പിന് നാണക്കേടായി .സിപിഎം വകുപ്പുകൾ പിടിച്ച് വാങ്ങുംപോലെ പ്രവർത്തിക്കുന്നുവെന്നും വിമര്‍ശനം ഉയര്‍ന്നു.കൃഷി മന്ത്രി പി .പ്രസാദിനെതിരെയും സമ്മേളനപ്രതിനിധികള്‍ കടുത്ത വിമര്‍ശനമുന്നയിച്ചു