ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിക്കുമേൽ പുതിയ തീരുവ ചുമത്താൻ ഒരുങ്ങി ട്രംപ്

നിർബന്ധിത തൊഴിലെടുപ്പിക്കലിനെതിരെ നടപടി എടുക്കുന്നില്ലെന്ന് ആരോപിച്ചാണ് ട്രംപ് ഭരണകൂടത്തിന്റെ ഈ നീക്കം.

Jun 03, 2026 - 13:17
0
ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിക്കുമേൽ പുതിയ തീരുവ ചുമത്താൻ ഒരുങ്ങി ട്രംപ്

വാഷിംഗ്ടൺ: ഇന്ത്യ, ചൈന, ജപ്പാൻ തുടങ്ങിയ അമ്പതിലേറെ രാജ്യങ്ങൾക്കുമേൽ പുതിയ തീരുവ ചുമത്താൻ ഒരുങ്ങുകയാണ് ഡൊണൾഡ് ട്രംപ്. നിർബന്ധിത തൊഴിലെടുപ്പിക്കലിനെതിരെ നടപടി എടുക്കുന്നില്ലെന്ന് ആരോപിച്ചാണ് ട്രംപ് ഭരണകൂടത്തിന്റെ ഈ നീക്കം. യുഎസ് ട്രേഡ് റെപ്രസെന്റേറ്റീവ് (യുഎസ്ടിആർ) മുന്നോട്ടുവെച്ചിരിക്കുന്നത്‌ 10 മുതൽ 12.5 ശതമാനം വരെ തീരുവയാണ്‌. ഇന്ത്യ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ബ്രസീൽ, സ്വിറ്റ്‌സർലാൻഡ് തുടങ്ങിയ രാജ്യങ്ങൾക്കുമേൽ 12.5 ശതമാനവും കാനഡ, മെക്‌സിക്കോ, തായ്‌വാൻ, യുകെ തുടങ്ങിയ രാജ്യങ്ങൾക്കു മേൽ പത്തു ശതമാനവുമാണ് തീരുവ ചുമത്താൻ തീരുമാനിച്ചിട്ടുള്ളത്. 

പക്ഷെ, ഇപ്പോൾ ഈ തീരുവ പ്രാബല്യത്തിൽ വരില്ലെന്നും ഇവ പൊതുജനാഭിപ്രായത്തിനും അവലോകനത്തിനും വിധേയമായ ശേഷം മാത്രമായിരിക്കും നിലവിൽ വരുകയെന്നും ആണ് വിവരം. ഇനി നിലവിലെ വന്നാൽ, നേരത്തെ യുഎസ് സുപ്രീം കോടതി തീരുവ ചുമത്തലിൽ ഏർപ്പെടുത്തിയ പരിധിയെ മറികടക്കാൻ ട്രംപിന് സാധിക്കും എന്നതാണ് ഈ നീക്കത്തിന്റെ പ്രത്യേകത 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User