ഹിമാചൽ പ്രദേശ് കോൺഗ്രസ് തിരിച്ചുപിടിച്ചു
ബിജെപി ഭരിച്ചിരുന്ന രണ്ടു സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഗുജറാത്ത് ബിജെപി നിലനിർത്തിയപ്പോൾ ഹിമാചൽപ്രദേശ് കോൺഗ്രസ് പിടിച്ചെടുത്തു. ഗുജറാത്തിൽ മൃഗീയ ഭൂരിപക്ഷത്തിൽ ബിജെപി ഏഴാം തവണയും അധികാരം നിലനിർത്തി. 182 ഇൽ 156 സീറ്റ് കരസ്ഥമാക്കിയപ്പോൾ കോൺഗ്രസ് 17 സീറ്റിൽ ഒതുങ്ങി. ആം ആദ്മി പാർട്ടി 5 സീറ്റ് നേടി.
ഹിമാചൽപ്രദേശിൽ 68 ഇൽ 40 സീറ്റാണ് കോണ്ഗ്രെസ്സിന്ന് ലഭിച്ചത്. 25 സീറ്റ് ബിജെപിക്കും. 2017 ആകെ ഉണ്ടായിരുന്ന ഒരു സീറ്റ് സിപിഎം ന് നഷ്ടപ്പെടുകയും ചെയ്തു.