യുവാക്കൾ ചോദ്യം ചോദിക്കാതെ റീലുകൾ നിർമിക്കണമെന്ന് പ്രധാനമ ന്ത്രി ആഗ്രഹിക്കുന്നു; സി.ബി.എസ്.ഇ ഒ.എസ്.എം വിവാദത്തിൽ രാഹുൽ ഗാന്ധി

യുവാക്കൾ ചോദ്യം ചോദിക്കാതെ റീലുകൾ നിർമിക്കണമെന്ന് പ്രധാനമ ന്ത്രി ആഗ്രഹിക്കുന്നു; സി.ബി.എസ്.ഇ ഒ.എസ്.എം വിവാദത്തിൽ രാഹുൽ ഗാന്ധി

Jun 07, 2026 - 21:40
0
യുവാക്കൾ ചോദ്യം ചോദിക്കാതെ റീലുകൾ നിർമിക്കണമെന്ന് പ്രധാനമ ന്ത്രി ആഗ്രഹിക്കുന്നു; സി.ബി.എസ്.ഇ ഒ.എസ്.എം വിവാദത്തിൽ രാഹുൽ ഗാന്ധി

ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജൂക്കേഷൻ (സി.ബി.എസ്.ഇ)യുടെ 12-ാം ക്ലാസ് ഓൺ സ് ക്രീൻ മാർക്കിങ് സംവിധാനവുമായി ബന്ധപ്പെട്ട വിവാദത്തിൽ വിദ്യാർഥികളായ സാർഥക് സിദ്ധാന്തിന്റെയും നിസർഗ അധികാരിയുടെയും വെളിപ്പെടുത്തലുകളെ അഭിനന്ദിച്ച് ലോക്സഭപ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വിഷയത്തിൽ സമഗ്രവും സ്വതന്ത്രവുമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സി.ബി.എസ്.ഇയും ഹൈദരാബാദ് ആസ്ഥാനമായുള്ള കോംപ്റ്റ് എജൂടെക് കമ്പനിയും തമ്മിലെ കൂട്ടുകെട്ട് തുറന്നുകാട്ടിയതിന് ഇരു വിദ്യാർഥികളെയും രാഹുൽ ഗാന്ധി അഭിനന്ദിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, യുവാക്കൾ ചോദ്യങ്ങൾ ചോദിക്കാതെ റീലുകൾ ഉണ്ടാക്കുകയും പക്കോഡ വറുക്കുകയും ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. എന്നാൽ, രണ്ടു വിദ്യാർഥികൾ ചോദ്യങ്ങൾ ചോദിക്കാനും ഉത്തരങ്ങൾ കണ്ടെത്താനും തീരുമാനിച്ചുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സാർഥക് സിദ്ധാന്തുമായി നടത്തിയ കൂടിക്കാഴ്‌ചയുടെ വിഡിയോസമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User