ഇന്ധനവും ബാറ്ററിയും തീർന്നു; മംഗൾയാൻ ദൗത്യം പൂർത്തിയാവുന്നു

ഇന്ധനവും ബാറ്ററിയും തീർന്നു; മംഗൾയാൻ ദൗത്യം പൂർത്തിയാവുന്നു

ഇന്ധനവും ബാറ്ററിയും തീർന്നതിനാൽ
എട്ട് വർഷത്തിന് ശേഷം മംഗൾയാൻ ദൗത്യം പൂർത്തിയാവുന്നതായി ഐഎസ്ആർഒ.  ദൗത്യം അവസാനിപ്പിക്കുകയാണെന്ന് ഐഎസ്ആർഒ അധികൃതർ ഔദ്യോഗികമായി വാർത്ത ഏജൻസിയായ പിടിഐയോട്  പറഞ്ഞു.

ചൊവ്വ പര്യവേഷണത്തിനായി ഇന്ത്യ വിക്ഷേപിച്ച മാർസ് ഓർബിറ്റ് മിഷൻ (മംഗൾയാൻ) ആറ് മാസത്തിന് വേണ്ടിയാണ് ഐഎസ്ആർഒ വിക്ഷേപിച്ചത്. ഒരു ഹോളിവുഡ് സിനിമയിലെ പാട്ട് ചിത്രീകരിക്കാൻ ഇതിൽ കൂടുതൽ ചിലവുണ്ടെന്നാണ് അന്ന് പറഞ്ഞിരുന്നത്.

2013 നവംബർ അഞ്ചിന് വിക്ഷേപിച്ച മംഗൾയാൻ ചൊവ്വയിലെ ജലസാന്നിധ്യം, അന്തരീക്ഷ ഘടന, അണുവികിരണങ്ങൾ എന്നിവയെ സംബന്ധിച്ച് നിർണായക വിവരങ്ങൾ ഇന്ത്യൻ ഗവേഷകർക്ക് കൈമാറിയതായാണ് പുറത്തുവരുന്ന വിവരം. ചൊവ്വയുടെ ഭ്രമണപഥിൽ ആദ്യശ്രമത്തിൽ തന്നെ മംഗൾയാൻ പറന്നിറങ്ങി. 2014 സെപ്റ്റംബർ 24നാണ് മംഗൾയാൻ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയത്