ഗവർണ്ണർ മനോരോഗി : എം വി ജയരാജൻ

സർവ്വകലാശാലകളുടെ അന്തകനായി ഗവർണ്ണർ മാറി

Aug 24, 2022 - 13:09
0
ഗവർണ്ണർ മനോരോഗി : എം വി ജയരാജൻ

സർവ്വകലാശാലകളുടെ അന്തകനായി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ മാറിയെന്ന് സിപിഎം നേതാവ് എം വി ജയരാജന്‍. ഗവർണർക്ക് മീഡിയ മാനിയ ആണ്. ഗവർണർക്ക് മനോരോഗമെന്ന് പറഞ്ഞാലും തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള ഗവർണർക്കെതിരെ കണ്ണൂർ സർവ്വകലാശാലയുടെ സംരക്ഷണ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം വി ജയരാജന്‍.   

ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകാതെ കാര്യങ്ങളില്‍ ഇടപെടുന്നത് നിയമ വിരുദ്ധമാണ്. അദ്ദേഹം നല്ല ബുദ്ധി നഷ്ടപ്പെട്ട് മനോരോഗത്തിനടിമയായി. സ്ഥലം മാറ്റിയാൽ മാറിപ്പോകേണ്ട വെറുമൊരു ഉദ്യാഗസ്ഥനാണ് ഗവർണർ. 
സര്‍ക്കാരിന്‍റെ തീരുമാനങ്ങളിൽ ഒപ്പിടാൻ മാത്രം അനുവാദമുള്ളയാളാണ് ഗവർണർ. കാരണം കാണിക്കൽ നൊട്ടീസ് നൽകാതെ ഒരാള്‍ക്കതെിരെ നടപടിയെടുക്കുന്നത് നിയമ വിരുദ്ധമാണെന്നും എം വി ജയരാജന്‍ പറ‌ഞ്ഞു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User