മുസ്ലിം ലീഗ് രണ്ട് ചേരിയില്‍; കുഞ്ഞാലിക്കുട്ടിക്ക് കൂറ് എല്‍ഡിഎഫിനോട്
കൊച്ചി: മുസ്ലീം ലീഗില്‍ രണ്ട് പക്ഷം ചേരിത്തിരിഞ്ഞ് പോര് നടത്തുന്നതായി സൂചന. യുഡിഎഫുമായി അടുത്ത് നില്‍ക്കുന്ന കെ എം ഷാജിയും കൂട്ടരുമാണ് ഒരു പക്ഷത്ത്. മറുവശത്ത് ലീഗിലെ സര്‍വ്വശക്തന്‍ പി കെ കുഞ്ഞാലിക്കുട്ടിയും കൂട്ടരുമുണ്ട്. ഷാജിക്ക് കൂറ് യുഡിഎഫിനോടാണ്. എന്നാല്‍ കുഞ്ഞാലിക്കുട്ടിക്ക് പഴയ അടുപ്പം യുഡിഎഫിനോട് ഇല്ല. യുഡിഎഫില്‍ വി ഡി സതീശന്‍ ശക്തനാകുന്നതും മുന്നണിയില്‍ പഴയ പ്രതാപം ഇല്ലെന്നുമുള്ളത് കുഞ്ഞാലിക്കുട്ടിയെ അസ്വസ്ഥനാകുന്നു. മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവരുന്നത്. കുഞ്ഞാലിക്കുട്ടി ഇപ്പോള്‍ എല്‍ഡിഎഫിലാണോ യുഡിഎഫിലോണോയെന്ന് സംശയമാണെന്ന് സംസ്ഥാന സെക്രട്ടറി കെഎസ് ഹംസ വിമര്‍ശിച്ചു. തനിക്കെതിരെയുള്ള വിമര്‍ശനം ശക്തമായതോടെ സംഘടന ചുമതലയില്‍ നിന്ന് കുഞ്ഞാലിക്കുട്ടി രാജിഭീഷണി മുഴക്കി. താന്‍ രാജി എഴുതി നല്‍കാമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. പികെ ബഷീര്‍ എംഎല്‍എയും മുന്‍ എംഎല്‍എ കെഎം ഷാജിയും വിമര്‍ശനമുന്നയിച്ചു. ചന്ദ്രിക ഫണ്ടില്‍ സുതാര്യത ആവശ്യമാണെന്ന് ബഷീര്‍ ആവശ്യപ്പെട്ടു. കെഎം ഷാജിയും കുഞ്ഞാലിക്കുട്ടിക്കെതിരെ തന്നെയാണ് വിമര്‍ശനമുയര്‍ത്തിയത്.