കെ വി തോമസ് വിഷയത്തില്‍ ആദ്യമായി പ്രതികരിച്ച് ശശിതരൂര്‍ 

കെ വി തോമസ് വിഷയത്തില്‍ ആദ്യമായി പ്രതികരിച്ച് ശശിതരൂര്‍ 

കൊച്ചി: ഉമാ തോമസിന് വോട്ട് തേടി മണ്ഡലത്തില്‍ സജീവമായി ശശി തരൂര്‍ എംപി. ഉമയുടെ വാഹന പ്രചരണ ജാഥയ്ക്ക് വേണ്ടിയാണ് ശശി തരൂര്‍ എത്തിയത്. കെ റെയിലില്‍ നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. വികസനം ആവശ്യമാണ്. എന്നാല്‍ അത് ജനങ്ങളെ വിശ്വാസത്തിലെടുത്തായിരിക്കണമെന്ന് ശശി തരൂര്‍ പറഞ്ഞു. വികസനം വേണമെന്ന നിലപാടിലാണ് താന്‍ ഉറച്ച് നില്‍ക്കുന്നതെന്നും തരൂര്‍ പറഞ്ഞു. കെ വി തോമസ് വിഷയം അടഞ്ഞ അധ്യായമാണ്. ഒരു പാര്‍ട്ടിക്കുളളില്‍ നില്‍ക്കുമ്പോള്‍ ആ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ ഏവരും ബാധ്യസ്ഥരാണ്. സിപിഎം സെമിനാറില്‍ പങ്കെടുക്കുവാന്‍ പോകേണ്ടതില്ലെന്ന് സോണിയ ഗാന്ധിയാണ് നിര്‍ദ്ദേശിച്ചത്. താന്‍ അത് അനുസരിക്കുകയും ചെയ്തു. തോമസ് പോയത് കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്നും ശശി തരൂര്‍ പറഞ്ഞു. തൃക്കാക്കരയില്‍ ഉമ തോമസ് വിജയിക്കുക തന്നെ ചെയ്യും. അക്കാര്യത്തില്‍ കോണ്‍ഗ്രസിന് സംശയമൊന്നുമില്ലെന്നും അദേഹം ചൂണ്ടിക്കാട്ടി.