'അമ്മ'യോട് പോയി പണി നോക്കാന്‍ ഷമ്മി തിലകന്‍
കൊച്ചി: നടി-നടന്മാരുടെ സംഘടനയായ എഎംഎംഎയുടെ അച്ചടക്ക സമിതിക്ക് മുന്‍പാകെ ഹാജരാകണമെന്ന നിര്‍ദ്ദേശം തള്ളി നടന്‍ ഷമ്മി തിലകന്‍. ഇന്ന് ഹാജരാകണമെന്ന് അറിയിച്ചെങ്കിലും ഷൂട്ടിങ് തിരക്കുണ്ടെന്ന് വിശദീകരിച്ച് ഷമ്മി തിലകന്‍ സമിതിക്ക് കത്ത് നല്‍കി. അമ്മ എക്സിക്യുട്ടീവ് യോഗത്തിലെ ദൃശ്യങ്ങള്‍ അനുവാദമില്ലാതെ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചതിലാണ് അമ്മ നേതൃത്വം ഷമ്മി തിലകനോട് അച്ചടക്ക സമിതിക്ക് മുന്നില്‍ ഹാജരാകണമെന്നാവശ്യപ്പെട്ടത്. നേരത്തെ ഹാജരാകണമെന്ന് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും കൂടുതല്‍ സമയം ആവശ്യപ്പെട്ടതോടെയാണ് ഇന്നത്തേക്ക് മാറ്റിയത്. മീറ്റിങ് ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് ഷമ്മി തിലകനെതിരെ നടപടി ആവശ്യപ്പെട്ട് 'അമ്മ'യിലെ അംഗങ്ങള്‍ രംഗത്തുവന്നിരുന്നു. സംഘടനാ ജനറല്‍ സെക്രട്ടറി ഇടവേള ബാബു ആണ് നോട്ടിസ് നല്‍കിയത്. എന്നാല്‍ 17ന് ഹാജരാകണമെന്നാവശ്യപ്പെട്ട് തന്റെ പേര് പരാമര്‍ശിച്ച് പുറത്തിറക്കിയ പത്രക്കുറിപ്പിനെതിരെ ഷമ്മി തിലകന്‍ രംഗത്തെത്തിയിരുന്നു