ആ തീരുമാനവും പിന്‍വലിച്ചു; പിണറായി പിന്‍വലിയുന്നു

Jul 20, 2022 - 03:29
0
ആ തീരുമാനവും പിന്‍വലിച്ചു; പിണറായി പിന്‍വലിയുന്നു

തിരുവനന്തപുരം: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി എസ് സിക്ക് വിടാനുള്ള നീക്കത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്തിരുഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്. നിയമനങ്ങള്‍ പി എസ് സിക്ക് വിടാനുള്ള നീക്കത്തിനെതിരെ മുസ്ലിംസംഘടനകള്‍ പ്രതിഷേധം നടത്തിയിരുന്നു. എന്നാല്‍ അന്ന് പിന്നോട്ടില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും ഒടുവില്‍ പിന്നോട്ട് പോകുവാന്‍ തീരുമാനിക്കുകയായിരുന്നു. പി.കെ.കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷനാണ് മുഖ്യമന്ത്രി നിയമസഭയില്‍ മറുപടി നല്‍കിയത്. ലീഗിനെ പൂര്‍ണമായി തള്ളിയും മുസ്ലിം സംഘടനകളെ പിന്തുണച്ചുമാണ് മുഖ്യമന്ത്രി നിര്‍ണായക പ്രഖ്യാപനം നടത്തിയത്. വഖഫ് നിയമനം നേരത്തെ സഭയില്‍ ചര്‍ച്ച ചെയ്തതാണ്..അന്ന് കുഞ്ഞാലിക്കുട്ടി സഭയില്‍ ഉണ്ടായിരുന്നില്ല.അന്ന് ലീഗ് ഉയര്‍ത്തിയ പ്രശ്‌നം നിലവില്‍ ഉള്ളവരുടെ തൊഴില്‍ നഷ്ടപ്പെടുമോ എന്നത് മാത്രം ആയിരുന്നു.ആ സംരക്ഷണം ഉറപ്പ് നല്‍കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.ബില്ല് സബ്ജക്റ്റ് കമ്മിറ്റിക്ക് വിട്ട ഘട്ടത്തിലും ആരും പ്രശ്‌നം ഉന്നയിച്ചില്ല. മുസ്ലിം സംഘടനകളുമായുള്ള ചര്‍ച്ചകളിലെ പൊതുധാരണയുടെ അടിസ്ഥാനത്തില്‍  വഖഫ് നിയമനങ്ങള്‍ പിഎസ്സിക്ക് വിട്ട തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോവുകയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User