രൂപയുടെ മൂല്യം റെക്കോഡ് താഴ്ചയിലേക്ക് =82.35 രൂപ

രൂപയുടെ മൂല്യം റെക്കോഡ് താഴ്ചയിലേക്ക് =82.35 രൂപ

  ഇന്നത്തെ റിപ്പോർട്ട് പ്രകാരം അന്താരാഷ്‌ട്ര വിപണിയിൽ ഒരു യുഎസ് ഡോളറിന് 82.35 രൂപയായി ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോഡ് തകർച്ചയിൽ.  ഇതു സർവകാല തകർച്ചയാണ്. ഇതോടെ ഇറക്കുമതി ഉത്പന്നങ്ങളുടെയെല്ലാം വില കുതിക്കും. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ക്രൂഡ് വിലയിൽ വലിയ മാറ്റമുണ്ട്. ഡോളർ നിരക്കിലെ വ്യത്യാസം ക്രൂഡ് ഓയിൽ ഇറക്കുമതിയെ ബാധിക്കും. കഴിഞ്ഞ ഏപ്രിൽ ആദ്യം 83.6 ഡോളറായിരുന്നു ഒരു ബാരൽ ക്രൂഡിനു വില. 88.89 ഡോളറാണ് ഇന്നത്തെ വില. ഇന്ധന വില വർധിപ്പിക്കണമെന്ന് എണ്ണക്കമ്പനികൾ നിരന്തരം ആവശ്യപ്പെടുന്നുണ്ട്.