ഡിസിസി പ്രസിഡന്റാവാന്‍ ശബരിനാഥ്; നിര്‍ണായക തീരുമാനം

Jul 20, 2022 - 03:13
0
ഡിസിസി പ്രസിഡന്റാവാന്‍ ശബരിനാഥ്; നിര്‍ണായക തീരുമാനം



തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് പദവയിലേയ്ക്ക് കെ എസ് ശബരിനാഥിന്റെ പേര് സജീവ പരിണനയില്‍. ഈയാഴ്ച കോഴിക്കോട് നടക്കുന്ന കോണ്‍ഗ്രസ് ചിന്തന്‍ ശിവിറിന് ശേഷം ചില ഡിസിസി അദ്ധ്യക്ഷന്‍മാരെ മാറ്റാനുള്ള ആലോചനകള്‍ നടക്കുന്നുണ്ട്. അതിലൊരു ജില്ലയാണ് തിരുവനന്തപുരം. മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ നടന്ന പ്രതിഷേധം വലിയ ശ്രദ്ധ നേടിയിരുന്നു. ഈ സമരം നടത്താന്‍ ശബരിനാഥന്‍ നിര്‍ദേശിക്കുന്ന വാട്സ്ആപ് ചാറ്റ് പുറത്തായതിനെ ശബരിനാഥനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രവര്‍ത്തകരുടെ വലിയ പിന്തുണയും മാധ്യമങ്ങളുടെ ശ്രദ്ധയും ശബരീനാഥിന് ലഭിച്ചു. നിയമസഭ തെരഞ്ഞെടുപ്പില്‍ അരുവിക്കരയില്‍ പരാജയപ്പെട്ട ശബരീനാഥ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളില്‍ മാത്രം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു. 

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User